ഇന്ത്യ-യുഎസ് സംയുക്ത സൈനിക പരിശീലനം 21 വരെ

ന്യൂഡല്‍ഹി: ഇന്ത്യ-യുഎസ് ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇരു രാജ്യങ്ങളുടെയും സൈന്യം നടത്തുന്ന സംയുക്ത പരിശീലനം ഇന്ന് ആരംഭിക്കും. സംയുക്ത സൈനിക അഭ്യാസം 21 വരെ നീണ്ടുനില്‍ക്കും. രണ്ട് സൈന്യങ്ങളും ഒരുമിച്ച് പരേഡും നടത്തും.

പാകിസ്ഥാന്‍ അതിര്‍ത്തിക്ക് സമീപമാണ് ഇന്ത്യയുടെയും അമേരിക്കയുടെയും സൈനികര്‍ സംയുക്ത പരിശീലനം നടത്തുന്നത്. ഇതിലേക്കായി 270 അമേരിക്കന്‍ സൈനികര്‍ കഴിഞ്ഞ ദിവസം ഇന്ത്യയിലെത്തിയിരുന്നു. ജമ്മു കശ്മീരിലെ സപ്ത് ശക്തി കമാന്‍ഡിന് കീഴിലെ ബറ്റാലിയന്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് സൈനികാഭ്യാസത്തില്‍ പങ്കെടുക്കും.

യുഎസില്‍ ജോ ബൈഡന്‍ ഭരണകൂടം അധികാരമേറ്റശേഷം ഇന്ത്യാ ബന്ധം കൂടുതല്‍ ഊഷ്മളമാക്കുന്നതിനുള്ള നടപടികള്‍ക്ക് തുടക്കമിട്ടിരുന്നു. ഇതിന്റെ ഭാഗമായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും യുഎസ് പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിനും സംഭാഷണം നടത്തുകയുണ്ടായി. പ്രതിരോധം അടക്കമുള്ള രംഗങ്ങളില്‍ ഇന്ത്യയുമായി കൂടുതല്‍ അടുപ്പമുണ്ടാക്കുമെന്നും പെന്റഗണ്‍ അറിയിച്ചിരുന്നു.

pathram desk 2:
Related Post
Leave a Comment