ഡല്‍ഹിയിലെ ചേരിയില്‍ 22 കുടിലുകള്‍ കത്തിനശിച്ചു

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ ചേരിയില്‍ വന്‍ അഗ്നിബാധ. ഇരുപത്തിരണ്ട് കുടിലുകള്‍ കത്തിനശിച്ചു. സംഭവത്തില്‍ ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല.

ഞായറാഴ്ച പുലര്‍ച്ചെയാണ് ഡല്‍ഹി ഒഖ്‌ല ഫേസ് രണ്ട് മേഖലയിലെ സഞ്ജയ് കോളനിയില്‍ തീപിടിത്തം നടന്നത്. ഒരു വസ്ത്രനിര്‍മാണശാലയില്‍ കൂട്ടിയിട്ടിരുന്ന അവശിഷ്ടങ്ങളില്‍ നിന്നാണ് തീ പടര്‍ന്നത്. ഹര്‍കേഷ് നഗര്‍ ഒഖാല മെട്രോ സ്‌റ്റേഷന് സമീപമായിരുന്നു അപകടം. അഗ്നിബാധയില്‍പെട്ട ഒരു ട്രക്ക് കത്തിനശിച്ചു. ഫയര്‍ഫോഴ്‌സിന്റെ ഏഴ് യൂണിറ്റുകള്‍ വന്നാണ് തീ കൂടുതല്‍ ഭാഗങ്ങളിലേക്ക് പടരുന്നത് തടഞ്ഞ് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കിയത്.

#latest_news #kerala_News #latest_updates #latest_malayalam_News #cinema_Updates #movie_news #film_updates #kerala_politics #crime_News_Kerala #todays_kerala_news #pathram_online_news #pathram_online_com #gulf_news #latest_indian_news #world_updates #stock_market #pathram_News_live #malayalam_news_live

pathram desk 2:
Related Post
Leave a Comment