ഗഗന്‍യാന്‍ വിക്ഷേപണത്തിന് തയാറെടുക്കുന്നു

ന്യൂഡല്‍ഹി: മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്നതിനുള്ള ഇന്ത്യയുടെ ഗഗന്‍യാന്‍ ദൗത്യം വിക്ഷേപണത്തോട് അടുക്കുന്നു. ഈ വര്‍ഷം ഡിസംബറില്‍ വിക്ഷേപണമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

വ്യോമമിത്ര എന്ന പേരുള്ള റോബോര്‍ട്ടിനെയാണ് പരീക്ഷണ വിക്ഷേപണങ്ങളില്‍ ഇന്ത്യ ബഹിരാകാശത്ത് എത്തിക്കുക. ബംഗളൂരുവിലെ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്കല്‍ ലിമിറ്റഡില്‍ ഗഗന്‍യാന്‍ വിക്ഷേപണത്തിനുള്ള മാതൃപേടകം തയാറാകുന്നുണ്ട്. മൂന്ന് സഞ്ചാരികള്‍ക്ക് ഏഴ് ദിവസം ബഹിരാകാശത്ത് കഴിയാനുള്ള സൗകര്യം പേടകത്തിലുണ്ടാവും.

ഗഗന്‍യാന്‍ പേടകത്തിലെ ജീവന്‍ രക്ഷാ സൗകര്യങ്ങളുടെ കാര്യക്ഷമത പരിശോധിക്കുക, ഉപകരണങ്ങള്‍ നിരീക്ഷിക്കുക തുടങ്ങിയ ദൗത്യങ്ങള്‍ വ്യോമമിത്ര പൂര്‍ത്തീകരിക്കും. ദൗത്യത്തിനായി മൂന്ന് ബഹിരാകാശ യാത്രികരേയും റഷ്യയില്‍ പരിശീലിപ്പിച്ചുവരുന്നു. 2018ലെ സ്വാതന്ത്ര്യദിന പ്രസംഗത്തിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഗഗന്‍യാന്‍ ദൗത്യം പ്രഖ്യാപിച്ചത്.

pathram desk 2:
Leave a Comment