ത്രിപുരയില്‍ ബി.എസ്.എഫ്. സംഘത്തെ നുഴഞ്ഞുകയറ്റക്കാര്‍ ആക്രമിച്ചു

അഗര്‍ത്തല: ത്രിപുരയില്‍ ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ ബി.എസ്.എഫ്. ജവാന്‍മാരെ ഒരുകൂട്ടം ആള്‍ക്കാര്‍ ആക്രമിച്ചു. ഒരു സൈനികന് ഗുരുതര പരിക്കേറ്റു. അക്രമികളില്‍ ഒരാള്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.

തെക്കന്‍ ത്രിപുരയിലെ ദെബിപുര്‍ ഗ്രാമത്തില്‍ പതിവ് പരിശോധനയ്ക്കിടെ ബി.എസ്.എഫ് ജവാന്‍മാരെ എട്ടംഗ സംഘം ആക്രമിക്കുകയായിരുന്നു. ബംഗ്ലാദേശിലേക്ക് കന്നുകാലികളെ അനധികൃതമായി കടത്തുന്ന സംഘങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നു കരുതപ്പെടുന്നു.

അതിര്‍ത്തിയിലെ വേലി തകര്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ട് തടയാന്‍ ശ്രമിച്ച സൈനികരെ മാരകായുധങ്ങളുമായി അക്രമി സംഘം നേരിടുകയായിരുന്നു. അധികം പ്രഹരശേഷിയില്ലാത്ത തോക്കുകള്‍ ഉപയോഗിച്ച് ആകാശത്തേക്ക് വെടിവെച്ചാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയതെന്ന് ബി.എസ്.എഫ് അറിയിച്ചു.

pathram desk 2:
Related Post
Leave a Comment