കുടുംബവഴക്ക്; ആറുവയസുകാരിയായ മകളെ അച്ഛൻ പെട്രോളൊഴിച്ചു കത്തിച്ചു

കുടുബവഴക്കിനെത്തുടർന്ന് ആറുവയസുകാരി മകളെ പെട്രേളൊഴിച്ചു തീകൊളുത്തി അച്ഛൻ. ഉത്തര്‍പ്രദേശിലെ സംഭാലിലാണ് അതിക്രൂരമായ സംഭവം. ജോഗേന്ദ്രനാഥാണ് കേസിലെ പ്രതി.

മദ്യപാനിയായ ഇയാൾ കുടുംബവുമായി കലഹിക്കുക പതിവാണെന്നാണ് സമീപമാസികളുടെ മൊഴി. വീട്ടിൽ വഴക്കുണ്ടായതിനെ തുടർന്ന് മദ്യാസക്തിയിൽ ഇയാൾ ആറു വയസുളള മകളെ പെട്രോൾ ഒഴിച്ച് തീയിടുകയായിരുന്നു. കുട്ടിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ കുടുംബാംഗങ്ങൾ എല്ലാവരും ചേർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

ജോഗേന്ദ്രയ്ക്കെതിരെ ഐപിസി സെക്ഷൻ 307 പ്രകാരം വധശ്രമത്തിന് കേസെടുത്തു. ഗുരുതരമായി പൊളളലേറ്റ കുട്ടി സംഭാൽ ജില്ല ആശുപത്രിയിൽ ചികിത്സയിലാണ്.

pathram desk 2:
Related Post
Leave a Comment