യുപിയില്‍ വാഹനാപകടം: 10 പേര്‍ കൊല്ലപ്പെട്ടു

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ മിനി ബസും ട്രക്കും കൂട്ടിയിടിച്ച് 10 പേര്‍ മരിച്ചു. 10 പേര്‍ക്ക് പരിക്കേറ്റു. ഇവരെയെല്ലാം സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മരണസംഖ്യ ഉയരാനിടയുണ്ട്.

മൊറാദാബാദ്- ആഗ്ര ഹൈവേയില്‍ കുണ്ടാര്‍ക്കി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് അപകടനം നടന്നത്. മൂന്നു വാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടതെന്ന് മൊറാദാബാദ് പൊലീസ് എസ്എസ്പി പറഞ്ഞു.

ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപ വീതവും പരുക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ധനസഹായം പ്രഖ്യാപിച്ചു.

pathram desk 2:
Related Post
Leave a Comment