ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ ഇസ്രയേല്‍ എംബസിക്ക് സമീപം സ്‌ഫോടനം. ആര്‍ക്കും പരിക്കില്ലെന്നാണ് വിവരം. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. അഗ്നിശമനസേനയും സ്ഥലത്തെത്തി. ഇന്ത്യ- ഇസ്രയേല്‍ നയതന്ത്രബന്ധം നിലവില്‍ വന്നതിന്റെ വാര്‍ഷിക ദിനത്തില്‍ നടന്ന സ്‌ഫോടനം ഏറെ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. സംഭവം ഭീകരാക്രമണമാണോയെന്നതും പരിശോധിക്കും.
അബ്ദുള്‍ കലാം റോഡിലെ ഇസ്രയേല്‍ എംബസിക്ക് 50 മീറ്റര്‍ അകലെ വൈകിട്ട് അഞ്ച് മണിയോടെയാണ് സ്‌ഫോടനമുണ്ടായത്. മൂന്നു കാറുകളുടെ ചില്ലുകള്‍ സ്‌ഫോടനത്തില്‍ തകര്‍ന്നു. സിആര്‍പിഎഫ് അടക്കമുള്ള സുരക്ഷാ സേനകള്‍ സംഭവസ്ഥലത്ത് എത്തിച്ചേര്‍ന്നിട്ടുണ്ട്. എട്ടു വര്‍ഷത്തിനിടെ ഇതു രണ്ടാം തവണയാണ് ഇസ്രയേല്‍ എംബസിക്കു സമീപം സ്‌ഫോടനം നടക്കുന്നത്. 2012ലും സമാന സംഭവമുണ്ടായിരുന്നു.
Leave a Comment