സർക്കാരിൻ്റെ ഉറപ്പ്; നിരാഹാര സമരം ഉപേക്ഷിച്ച് അണ്ണാ ഹസാരെ

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നാളെ തുടങ്ങാനിരുന്ന നിരാഹാരസമരത്തില്‍ നിന്ന് അണ്ണാ ഹസാരെ പിന്മാറി. ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നവിസും കേന്ദ്രമന്ത്രി കൈലാഷ് ചൗധരിയും ഹസാരെയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

കൃഷിവകുപ്പ്, നീതി ആയോഗ് പ്രതിനിധികളേയും അണ്ണാ ഹസാരെ നിര്‍ദേശിക്കുന്നവരേയും ഉള്‍പ്പെടുത്തി സമിതി രൂപീകരിക്കും. അണ്ണാ ഹസാരെയുടെ ഉന്നയിച്ച പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആറുമാസത്തിനകം നിര്‍ദേശങ്ങള്‍ തയാറാക്കും.

pathram desk 2:
Related Post
Leave a Comment