മലയാളികള്‍ക്ക് സുപരിചിതനായ തിരക്കഥാകൃത്തും നോവലിസ്റ്റുമാണ് കലൂര്‍ ഡെന്നീസ്. ചില സിനിമകളില്‍ ഇദ്ദേഹം മുഖം കാണിച്ചിട്ടുമുണ്ട്. മോഹന്‍ലാലിനു വേണ്ടി അധികം രചനകള്‍ നടത്തിയിട്ടില്ല എന്നതിനെക്കുറിച്ചും മോഹന്‍ലാലും താനും പ്രശ്‌നങ്ങളുണ്ടെന്ന് പ്രചരിയ്ക്കുന്ന ആരോപണങ്ങളോടും പ്രതികരിയ്ക്കുകയാണ് അദ്ദേഹം. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇതേ കുറിച്ച് കലൂര്‍ ഡെന്നീസ് തുറന്നു പറഞ്ഞത്.
” എന്തുകൊണ്ടാണ് സൂപ്പര്‍താരം മോഹന്‍ലാലുമൊത്ത് ഒരുപാട് സിനിമകള്‍ ചെയ്യാത്തതെന്ന് പലരും എന്നോട് ചോദിക്കുമായിരുന്നു. ഞാനും മോഹന്‍ലാലും തമ്മില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടോയെന്ന് പലര്‍ക്കും സംശയമായിരുന്നു. എന്നാല്‍ മോഹന്‍ലാലിന് വേണ്ടി ഞാന്‍ അഞ്ചു ചിത്രങ്ങളേ എഴുതിയിട്ടുള്ളൂ. ഒന്നാണ് നമ്മള്‍, ഇവിടെ എല്ലാവര്‍ക്കും സുഖം, ജനുവരി ഒരു ഓര്‍മ, ഒപ്പം ഒപ്പത്തിനൊപ്പം, എന്റെ എന്റേതു മാത്രം എന്നീ അഞ്ചു ചിത്രങ്ങളാണ് ഞാന്‍ മോഹന്‍ലാലിനു വേണ്ടി എഴുതിയിട്ടുള്ളത്. ഒന്നാണ് നമ്മളില്‍ കഥ മാത്രമേ എന്റേതായുള്ളൂ. തിരക്കഥ ജോണ്‍പോളിന്റേതാണ്. ഞാന്‍ മോഹന്‍ലാലിനു വേണ്ടി ചെയ്ത എല്ലാ ചിത്രങ്ങളും വിജയമായിരുന്നു. അതില്‍ ഏറ്റവും കൂടുതല്‍ പ്രദര്‍ശന വിജയം നേടിയത് ജനുവരി ഒരു ഓര്‍മ എന്ന സിനിമയാണ്.
മോഹന്‍ലാലുമായി പ്രശ്‌നങ്ങളൊന്നുമില്ലെന്ന് പറഞ്ഞിട്ടും വിശ്വസിക്കാത്ത നിര്‍മാതാക്കളുണ്ട്. ഞാന്‍ ജോഷി-മമ്മൂട്ടി ടീമിന്റെ സ്ഥിരം എഴുത്തുകാരനായത് കൊണ്ടാണ് മോഹന്‍ലാലിന്റെ സിനിമകള്‍ കൂടുതല്‍ എഴുതാന്‍ കഴിയാതിരുന്നത്. മമ്മൂട്ടിക്ക് വേണ്ടി കൂടുതല്‍ എഴുതിയതും മോഹന്‍ലാലിനൊപ്പമുള്ള സിനിമകള്‍ കുറഞ്ഞതും യാദൃശ്ചികമായാണ്. മോഹന്‍ലാല്‍ മികച്ച ഒരു നടനാണെന്നും ഒപ്പം ഒപ്പത്തിനൊപ്പം എന്ന സിനിമ ഇറങ്ങിയപ്പോള്‍ എല്ലാവരും പറഞ്ഞിരുന്നത് മോഹന്‍ലാലിന്റെ കഥാപാത്രത്തെ കുറിച്ചായിരുന്നു” കലൂര്‍ ഡെന്നീസ് പറയുന്നു.
Leave a Comment