ഫേസ്ബുക്ക് രാഷ്ട്രീയ പോസ്റ്റുകളെ നിയന്ത്രിക്കും

കാലിഫോര്‍ണിയ: സമൂഹ മാധ്യമമായ ഫേസ്ബുക്ക് രാഷ്ട്രീയ പോസ്റ്റുകളെ നിയന്ത്രിക്കാന്‍ ഒരുങ്ങുന്നു. ന്യൂസ് ഫീഡിലെ രാഷ്ട്രീയം ഉള്ളടക്കത്തില്‍ കുറവു വരുത്താനാണ് ഫേസ്ബുക്കിന്റെ തീരുമാനം.

വ്യക്തികള്‍ക്കിടയിലെ അഭിപ്രായ ഭിന്നതകളും സംഘര്‍ഷങ്ങളും കുറയ്ക്കുന്നതിന്റെ ഭാഗമായി രാഷ്ട്രീയ പോസ്റ്റുകളുടെ റീച്ച് താഴ്ത്തുമെന്ന് ഫേസ്ബുക്ക് തലവന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് പറഞ്ഞു. വ്യക്തികള്‍ രാഷ്ട്രീയ ഗ്രൂപ്പുകളില്‍ അംഗമാകുന്നതിനെ പ്രോത്സാഹിപ്പിക്കില്ലെന്നും സുക്കര്‍ബര്‍ഗ് അറിയിച്ചു.

ഗ്രൂപ്പ് സജക്ഷനുകളില്‍ നിന്ന് രാഷ്ട്രീയവുമായി ബന്ധപ്പെട്ടവയെ മാറ്റിനിര്‍ത്തും. രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസമുള്ള ചര്‍ച്ചകള്‍ കുറയ്ക്കുമെന്നും സുക്കര്‍ബര്‍ഗ് വ്യക്തമാക്കി. കാപ്പിറ്റോള്‍ കലാപത്തിനു പിന്നാലെ അമേരിക്കയില്‍ സമാനമായ പരിഷ്‌കാരങ്ങള്‍ ഫേസ്ബുക്ക് നടപ്പിലാക്കിയിരുന്നു.

pathram desk 2:
Leave a Comment