24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകളില്‍ ഏറ്റവും കൂടുതല്‍ കേരളത്തില്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 15,144 കോവിഡ് കേസുകള്‍. 24 മണിക്കൂറിനിടെ 181 പേരാണ് രാജ്യത്ത് കോവിഡ് ബാധിതരായി മരിച്ചത്. 17,170 പേര്‍ കഴിഞ്ഞ ഒരു ദിവസത്തിനിടയില്‍ കോവിഡ് മുക്തരായി.

1,05,57,985 യാണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് കേസുകള്‍. നിലവില്‍ 2,08826 പേര്‍ രോഗബാധിതരായി രാജ്യത്ത് തുടരുന്നുണ്ട്. 1,01,96,885 പേര്‍ ഇതിനോടകം രോഗമുക്തരായി.
രാജ്യത്ത് ഇതുവരെ 1.52 ലക്ഷം പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.

കേരളത്തില്‍ 5960 പേര്‍ക്കാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്. ഈ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കോവിഡ് കേസുകളില്‍ 40% വരും കേരളത്തില്‍ നിന്നുള്ളത്. നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതും കേരളത്തിലാണ്.

pathram:
Related Post
Leave a Comment