തിരുവനന്തപുരം: സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ അസിസ്റ്റന്റ് െ്രെപവറ്റ് സെക്രട്ടറി കെ. അയ്യപ്പന്‍ കസ്റ്റംസിന് മുമ്പാകെ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ല. വിദേശത്തേക്ക് അനധികൃതമായി ഡോളര്‍ കടത്തിയ കേസില്‍ സ്വപ്‌നയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അയ്യപ്പനെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്. ചോദ്യം ചെയ്യലിനായി ഇന്ന് രാവിലെ 11ന് ഹാജരാകണമെന്നാണ് അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നത്.
എന്നാല്‍ നോട്ടീസ് തനിക്ക് ലഭിച്ചിട്ടില്ലന്ന് അയ്യപ്പന്‍ പറഞ്ഞു. കസ്റ്റംസ് ഫോണില്‍ മാത്രമാണ് വിളിച്ചത് നോട്ടീസ് നല്‍കിയാല്‍ മാത്രമെ ഹാജരാകു എന്നാണ് അയ്യപ്പന്റെ നിലപാട്. എന്നാല്‍ ബന്ധപ്പെട്ടപ്പോള്‍ ഹാജരാകും എന്ന് അയ്യപ്പന്‍ പറഞ്ഞുരുന്നുവെന്ന് കസ്റ്റംസ് വ്യക്തമാക്കുന്നു. ഔദ്യോഗിക തിരക്കുള്ളതിനാല്‍ അല്‍പ്പം വൈകുമെന്നും അയ്യപ്പന്‍ പറഞ്ഞതായും കസ്റ്റംസ് വൃത്തങ്ങള്‍ പറയുന്നു.
എന്നാല്‍ അസിസ്റ്റന്റ് പ്രോട്ടോക്കോള്‍ ഓഫീസര്‍ കസ്റ്റംസിന് മുന്നില്‍ മൊഴി നല്‍കാനായി ഹാജരായിട്ടുണ്ട്.
ഡോളര്‍ കടത്ത് കേസുമായി ബന്ധപ്പെട്ട് സ്പീക്കറെ ചോദ്യം ചെയ്യുമെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം മാതൃഭൂമി ന്യൂസ് പുറത്തുവിട്ടിരുന്നു. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനും സരിത്തിനും തിരുവനന്തപുരത്തെ ഒരു ഫ്‌ളാറ്റില്‍വെച്ച് ഡോളര്‍ അടങ്ങിയ ബാഗ് വിദേശത്തേക്ക് അയക്കാന്‍ കൈമാറിയത് സ്പീക്കര്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ് എന്ന സ്വപ്‌നയുടേയും സരിത്തിന്റെയും മൊഴിയാണ് ശ്രീരാമകൃഷ്ണന് കുരുക്കായത്.
ഈ ബാഗ് കോണ്‍സുലേറ്റ് ജനറല്‍ ഓഫീസില്‍ നല്‍കാനായിരുന്നു സ്പീക്കര്‍ നിര്‍ദ്ദേശിച്ചതെന്നും അതനുസരിച്ച് ബാഗ് കോണ്‍സുലേറ്റ് ഓഫീസില്‍ നല്‍കി എന്നുമായിരുന്നു ഇവര്‍ കോടതിയിലും കസ്റ്റംസിലും നല്‍കിയ മൊഴി.
ഇവരുടെ മൊഴിയുടെ ഭാഗമായി കോണ്‍സുലേറ്റിലെ രണ്ട് െ്രെഡവര്‍മാരെ കസ്റ്റംസ് തിങ്കളാഴ്ച ചോദ്യം ചെയ്തിരുന്നു. ഇവരുടെ ചോദ്യം ചെയ്യല്‍ ഇപ്പോഴും പുരോഗമിക്കുകയാണ്. ഇതിനു പിന്നാലെയാണ് നിര്‍ണായക നീക്കവുമായി കസ്റ്റംസ് സ്പീക്കറുടെ ഓഫീസിലേക്ക് അന്വേഷണം വ്യാപിപ്പിച്ചത്.
Leave a Comment