അ​നി​ൽ പ​ന​ച്ചൂ​രാ​ന്‍റെ മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ടം ചെ​യ്യ​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ബ​ന്ധു​ക്ക​ൾ

അ​ന്ത​രി​ച്ച ക​വി​യും ഗാ​ന​ര​ച​യി​താ​വു​മാ​യഅ​നി​ൽ പ​ന​ച്ചൂ​രാ​ന്‍റെ മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ടം ചെ​യ്യ​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ബ​ന്ധു​ക്ക​ൾ.

ആ​വ​ശ്യ​മു​ന്ന​യി​ച്ച് ബ​ന്ധു​ക്ക​ൾ കാ​യം​കു​ളം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി.

ഇ​തേ​തു​ട​ർ​ന്ന് മൃ​ത​ദേ​ഹം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റു​മോ​ർ​ട്ടം ചെ​യ്യും. കാ​യം​കു​ളം പോ​ലീ​സ് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പു​റ​പ്പെ​ട്ടു. പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് ശേ​ഷം സം​സ്കാ​ര​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കും.

ഞാ​യ​റാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്തെ ആ​ശു​പ​ത്രി​യി​ൽ വ​ച്ച് അ​നി​ൽ പ​ന​ച്ചൂ​രാ​ൻ അ​ന്ത​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ ബോ​ധ​ക്ഷ​യ​ത്തെ തു​ട​ർ​ന്ന് ആ​ദ്യം മാ​വേ​ലി​ക്ക​ര​യി​ലെ​യും പി​ന്നീ​ട് ക​രു​നാ​ഗ​പ്പ​ള്ളി​യി​ലെ​യും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടി​യ അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ല പി​ന്നീ​ട് ഗു​രു​ത​ര​മാ​യ​തോ​ടെ തി​രു​വ​ന​ന്ത​പു​ര​ത്തെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

pathram desk 1:
Related Post
Leave a Comment