പറഞ്ഞ വാക്ക് പാലിച്ച് ജയസൂര്യ; ട്രാന്‍സ്ജന്‍ഡര്‍ സജ്‌ന ഷാജിയുടെ ഹോട്ടല്‍ സജ്‌നാസ് കിച്ചന്‍ ഒടുവില്‍ പ്രവര്‍ത്തനം ആരംഭിച്ചു

ട്രാന്‍സ്ജന്‍ഡര്‍ സജ്‌ന ഷാജിയുടെ ഹോട്ടല്‍ സജ്‌നാസ് കിച്ചന്‍ ഒടുവില്‍ പ്രവര്‍ത്തനം ആരംഭിച്ചു. നടന്‍ ജയസൂര്യയാണ് ഹോട്ടല്‍ ഉദ്ഘാടനം ചെയ്തത്. കോവിഡ് പ്രതിസന്ധിക്കിടയില്‍ ബിരിയാണി വില്‍പന ഉപജീവനമാക്കിയ സജ്‌നയുടെയും കൂട്ടരുടെയും വഴിയോരക്കച്ചവടം ചിലര്‍ മുടക്കിയതോടെ ഇവര്‍ ദുരിതത്തിലായിരുന്നു.

വാഗ്ദാനങ്ങള്‍ നല്‍കിയവര്‍ പിന്‍വാങ്ങിയപ്പോഴാണ് ജയസൂര്യ എത്തുന്നത്. സജ്‌നയ്ക്ക് ഒരു ഹോട്ടല്‍ തുടങ്ങാനുള്ള എല്ലാവിധ സഹായങ്ങളും ചെയ്യാമെന്നായിരുന്നു ജയസൂര്യ അന്ന് പറഞ്ഞത്. ഇപ്പോഴിതാ സജ്‌നയുടെ ആ സ്വപ്നം മലയാളത്തിന്റെ പ്രിയതാരം സഫലമാക്കിയിരിക്കുന്നു.

‘ദൈവത്തിന് തുല്യം കാണുന്ന ജയേട്ടനാണ് ഞങ്ങള്‍ക്ക് ഹോട്ടലെടുത്ത് തന്നത്. അതിന്റെ കടപ്പാടും നന്ദിയുമുണ്ട്. എന്റെ മുന്നിലെ ദൈവമെന്ന് പറയുന്നത്, ആപത്ഘട്ടത്തിലും പിടിച്ച് നിര്‍ത്തി പ്രശ്‌നങ്ങളൊക്കെ നേകരിടാന്‍ തയ്യാറാവണം, എന്നാലെ ജീവിതത്തില്‍ വിജയമുണ്ടാവു എന്ന് പറഞ്ഞ് കൂടെ നിന്ന ജയസൂര്യ സാറാണ്. എങ്ങിനെ നന്ദി പറയണം, ഈ കടപ്പാട് എങ്ങനെ വീട്ടണമെന്നൊന്നും എനിക്ക് അറിയില്ല. കാരണം എന്റെ ഏറ്റവും വലിയൊരു സ്വപ്‌നത്തിന് കൂട്ട് നിന്നു. അവസാനം വരെ പ്രതിസന്ധികളിലെല്ലാം തളരാതെ എന്നെ പിടിച്ച് നിര്‍ത്തി. ഒരു പാട് നന്ദിയുണ്ട്.’–സജ്‌ന പറഞ്ഞു.

pathram:
Related Post
Leave a Comment