എയര്‍ ഹോസ്റ്റസിനെ ബലാത്സംഗം ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍

പൂനെ: മഹാരാഷ്ട്രയിലെ പിംമ്പ്രി ചിന്‍ചവാദില്‍ എയര്‍ ഹോസ്റ്റസിനെ ബലാത്സംഗം ചെയ്യുകയും മര്‍ദ്ദിക്കുകയും ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. ഓണ്‍ലൈന്‍ ഡേറ്റിംഗ് അപ്ലിക്കേഷന്‍ വഴി പരിചയപ്പെട്ടവരാണിവര്‍. ഡിസംബര്‍ 26നാണ് 28കാരന്‍ യുവതിയെ ആക്രമിച്ചത്.

ഓണ്‍ലൈനില്‍ പരിചയപ്പെട്ട ഇരുവരും 26ന് നേരില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. യുവാവിന്റെ ക്ഷണപ്രകാരം ഡിന്നറിനു പോയ യുവതിയെ നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചു. തന്നെ വീട്ടില്‍ ഇറക്കുന്നതിനു പകരം യുവാവ് അയാളുടെ വീട്ടിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയും മര്‍ദ്ദിക്കുകയും ചെയ്തുവെന്നാണ് പരാതി.

മര്‍ദ്ദനത്തില്‍ പരിക്കേറ്റ യുവതി നിലവില്‍ ചികിത്സയിലാണ്. യുവാവിനെതിരെ ഐ.പി.സി സെക്ഷന്‍ 376, 376 (2), 325, 328, 366, 385, 504 പ്രകാരം കേസെടുത്തതായി പോലീസ് അറിയിച്ചു.

pathram:
Leave a Comment