46 വര്‍ഷങ്ങള്‍ക്കു ശേഷം അമ്മ വീണ്ടും എഴുതി തുടങ്ങുന്നതിന്റെ സന്തോഷം പങ്കുവെച്ച് മഞ്ജുവാര്യര്‍

കോഴിക്കോട്: അമ്മ വീണ്ടും എഴുതി തുടങ്ങുന്നതിന്റെ സന്തോഷം പങ്കുവെക്കുകയാണ് നടി മഞ്ജു വാര്യര്‍. 46 വര്‍ഷങ്ങള്‍ക്കു ശേഷമാണ് അമ്മ ഗിരിജാ വാര്യര്‍ വീണ്ടും എഴുത്തിലേക്ക് ശ്രദ്ധ കേന്ദീകരിക്കുന്നതെന്നും താരം തന്റെ ഫേസ്ബുക്ക് പേജില്‍ കുറിക്കുന്നു.

കോളേജ് കാലഘട്ടത്തിലാണ് ഗിരിജയുടെ എഴുത്തുകള്‍ അവസാനമായി പ്രസിദ്ധീകരിക്കുന്നത്. ജീവിതത്തില്‍ പിന്നീട് നേരിട്ട തിരക്കുകള്‍ അക്ഷരലോകം ഈ വീട്ടമ്മയ്ക്കും അന്യമാക്കി. തിരക്കുകള്‍ അവസാനിച്ചിട്ടും തന്റെ തൂലിക കയ്യിലെടുക്കാന്‍ ഗിരിജയ്ക്ക് ഏറെ നാളുകള്‍ വേണ്ടിവന്നു. അമ്മ എഴുത്തിന്റെ ലോകത്തിലേക്ക് കിരികെ വന്നതിന്റെ സന്തോഷം പങ്കുവെക്കുകയാണ് താരം.

pathram:
Related Post
Leave a Comment