51കാരിയെ ഭര്‍ത്താവ് കൊലപെടുത്തിയ കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍

തിരുവനന്തപുരം : 51കാരിയെ ഭര്‍ത്താവ് കൊലപെടുത്തിയ കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍. തിരുവനന്തപുരത്ത് ഇന്‍ഷുറന്‍സ് കമ്പനി ജീവനക്കാരിയായിരുന്ന കാരക്കോണം ത്രേസ്യാപുരം പ്ലാങ്കാലപുത്തന്‍വീട്ടില്‍ ശാഖ(51)യാണ് കൊല്ലപ്പെട്ടത്.

സംഭവത്തില്‍ ഭര്‍ത്താവ് നെയ്യാറ്റിന്‍കര പത്താംകല്ല് സ്വദേശിയും സ്വകാര്യ ആശുപത്രി ജീവനക്കാരനുമായ അരുണ്‍ കുറ്റസമ്മതം നടത്തിയിരുന്നു. ശാഖാ മരിച്ച് ഒരു മണിക്കൂര്‍ കഴിഞ്ഞാണ് അരുണ്‍ അയല്‍ക്കാരെ അറിയിച്ചത്. തുടര്‍ന്ന് ബന്ധുക്കള്‍ മരണത്തില്‍ ദുരൂഹത ആരോപിച്ചിരുന്നു.

വിവാഹ ചിത്രം സമൂഹമാധ്യമത്തില്‍ പങ്കുവച്ചതിനെ ചൊല്ലി കഴിഞ്ഞദിവസം അരുണും, ശാഖയും വഴക്കിട്ടിരുന്നു. ശാഖയ്ക്കു പത്തേക്കറോളം ഭൂമിയും ആഡംബര വീടും ഉണ്ട്ഇതായിരുന്നു അരുണിന്റെ ലക്ഷ്യം. വിവാഹത്തിനു മുന്‍പ് 5 ലക്ഷത്തോളം രൂപ അരുണ്‍ വാങ്ങി. സ്ത്രീധനമായി 100 പവനും 50ലക്ഷം രൂപയും ആയിരുന്നു ആവശ്യം.

മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം ഇന്നു പോസ്റ്റ്‌മോര്‍ട്ടം ചെയ്യും

pathram:
Related Post
Leave a Comment