കോവിഡിന്റെ പുതിയ വകഭേദം; ജനുവരി രണ്ട് വരെ കര്‍ഫ്യൂ പ്രഖ്യാപിച്ച് കര്‍ണാടക

ബെംഗളൂരു: ബ്രിട്ടനില്‍ കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതിന്റെ പശ്ചാത്തലത്തില്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തി കര്‍ണാടക. രാത്രി 10 മുതല്‍ രാവിലെ ആറുമണിവരെയാണ് കര്‍ഫ്യൂ. ജനുവരി രണ്ടുവരെയാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

‘കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതിന്റഎ പശ്ചാത്തലത്തില്‍ ഇന്നുമുതല്‍ ജനുവരി രണ്ടുവരെ രാത്രി പത്തുമുതല്‍ രാവിലെ ആറുമണിവരെ കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു. എല്ലാവരും സഹകരിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.’- മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പ പറഞ്ഞു.

കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയതിനെത്തുടര്‍ന്ന് മഹാരാഷ്ട്രയില്‍ നേരത്തേ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. കര്‍ഫ്യൂ ഏര്‍പ്പെടുത്താനുളള തീരുമാനത്തോടെ ക്രിസ്മസ്, പുതുവത്സരാഘോഷങ്ങള്‍ക്ക് നിറംമങ്ങും

pathram:
Related Post
Leave a Comment