ഇളയദളപതിക്ക് മറ്റൊരു അവകാശം കൂടി…

തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ഇളയദളപതി എന്നു അറിയപ്പെടുന്നത് മലയാളികള്‍ക്കും പ്രിയങ്കരനായ വിജയ് ആണ്. സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച താരത്തെ ആദ്യ കാലത്താണ് ഇളയദളപതി എന്നു ആരാധകര്‍ വിശേഷിപ്പിച്ചു കൊണ്ടിരുന്നത്. ദളപതി എന്ന പേരിലാണ് ഇപ്പോള്‍ താരത്തെ സംബോധന ചെയ്യുന്നത്
.
എന്നാല്‍ ഇപ്പോള്‍ ഇളയദളപതി എന്ന പേരില്‍ അറിയപ്പെട്ടിരുന്നത് താന്‍ ആണെന്ന് അവകാശ വാദവുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ശരണവന്‍. 1991ല്‍ പുറത്തിറങ്ങിയ വൈദേഹി വന്താച്ചു എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ശരവണന്‍ തന്നെ ആദരിക്കാനായി സേലത്ത് എത്തിയ ഒരു ഡിഎംകെ നേതാവാണ് ഇളയദളപതി എന്ന പേര് നല്‍കിയത് എന്നാണ് അവകാശപ്പെടുന്നത്.

കൂടാതെ അതിനു ശേഷം റിലീസായ തന്റെ എല്ലാ ചിത്രങ്ങളിലും പേരിനൊപ്പം ഇളയദളപതി എന്ന് ചേര്‍ത്തിരുന്നതായും അദ്ദേഹം പറഞ്ഞു.

തുടര്‍ച്ചയായി പരാജയങ്ങള്‍ മാത്രമായതോടെ അഭിനയത്തില്‍ നിന്നും ഇടവേള എടുത്ത താരം കാര്‍ത്തി ചിത്രം പരുത്തിവീരനിലൂടെ മികച്ച തിരിച്ചു വരവ് നടത്തി. തമിഴ് ബിഗ് ബോസ് സീസണ്‍ 3യില്‍ മത്സരാര്‍ത്ഥിയായി തിളങ്ങിയ ശരവണന്‍ ഓറഞ്ച് എന്ന മലയാള ചിത്രത്തിലും വേഷമിട്ടിട്ടുണ്ട്.

pathram desk 1:
Related Post
Leave a Comment