അര്‍ച്ചനയെയും ഭര്‍ത്താവ് അബീഷും വേര്‍പിരിഞ്ഞു? ചൂടുപിടിച്ച ചര്‍ച്ച സോഷ്യല്‍മീഡിയയില്‍

അര്‍ച്ചനയെയും ഭര്‍ത്താവ് അബീഷും വേര്‍പിരിഞ്ഞതായി വാര്‍ത്ത. ഇരുവരെയും കുറിച്ചുള്ള ചൂടുപിടിച്ച ചര്‍ച്ചകളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നടക്കുന്നത്. ഇരുവരും വേര്‍പിരിഞ്ഞുവെന്ന രീതിയിലാണ് ചര്‍ച്ചകള്‍. സെലിബ്രിറ്റികളുടെ വിവാഹം പോലെത്തന്നെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നാണ് വിവാഹമോചനവും.
അര്‍ച്ചനയും അബീഷും വേര്‍പിരിഞ്ഞുവെന്നും നൂറുശതമാനം വിശ്വസിക്കാമെന്നുമെല്ലാമുള്ള അഭിപ്രായങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ നടക്കുന്ന ചര്‍ച്ചകളില്‍ ഉയരുന്നത്.

2016 ജനുവരിയിലാണ് അര്‍ച്ചനയും അബീഷും വിവാഹിതരായത്. ഇന്ത്യയില്‍ തന്നെ പ്രശസ്തനായ സ്റ്റാന്‍ഡപ്പ് കൊമേഡിയനാണ് അബീഷ് മാത്യു. പ്രമുഖ കോമഡി വീഡിയോകള്‍ പുറത്തിറക്കുന്ന എഐബിയിലെ ഒരേയൊരു മലയാളി സാന്നിധ്യം കൂടിയാണ് അബീഷ്. അര്‍ച്ചനയുടെ യൂ ട്യൂബ് വീഡിയോകളില്‍ അബീഷും സ്ഥിരമായി എത്താറുണ്ടായിരുന്നു. എന്നാല്‍ അര്‍ച്ചന ഇപ്പോള്‍ പങ്കിടുന്ന വീഡിയോകളിലും ചിത്രങ്ങളിലും അബീഷ് ഇല്ലാതെ ആയതോടെയാണ് ഇരുവര്‍ക്കും പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഒരുവിഭാഗം നിരീക്ഷണത്തിനിറങ്ങിയത്.

ചെറുപ്പം മുതല്‍ തന്നെ അര്‍ച്ചനയും അബീഷും പരിചിതരാണ്. പ്രണയവിവാഹമായിരുന്നു ഇവരുടേത്. ആദ്യമൊക്കെ നിരസിച്ചെങ്കിലും പിന്നീട് അര്‍ച്ചന വിവാഹത്തിന് സമ്മതം മൂളുകയായിരുന്നു. ഇരുവരുടെയും വിവാഹ വീഡിയോ നിറഞ്ഞ കൈയടിയോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. ഒരിടവേളയ്ക്ക്‌ശേഷം അടുത്തിടെ ഇരുവരുടെയും വിവാഹ വീഡിയോ വൈറല്‍ ആയിരുന്നു. ആ വീഡിയോയ്ക്ക് താഴെയുള്ള കമന്റുകളില്‍ കൂടിയാണ് ഇരുവരും തമ്മില്‍ വിവാഹ മോചിതരായി എന്ന് ചിലര്‍ കമന്റുകള്‍ പങ്ക് വയ്ക്കുന്നത്. ഒരിക്കലും വിശ്വസിക്കാന്‍ പറ്റുന്നില്ല, ഷോക്കിങ് എന്ന് ചില ആരാധകര്‍ പറയുമ്പോള്‍ സത്യമാണ് ഇതെന്നും മറ്റുചിലര്‍ കമന്റുകള്‍ പങ്കിടുന്നുണ്ട്.

താരങ്ങളുടെ വിവാഹവും വിവാഹമോചനവുമെല്ലാം എന്നും വാര്‍ത്തയാവാറുണ്ട്. അര്‍ച്ചന കവിയും അബീഷും വിവാഹമോചിതരായതിനെക്കുറിച്ചുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്. പരസ്പരമുള്ള പഴിചാരലുകളില്ലാതെയാണ് ഇരുവരും വേര്‍പിരിഞ്ഞതെന്നാണ് ഒരുവിഭാഗം പറയുന്നത്. വിവാഹമോചന വാര്‍ത്തകളില്‍ പ്രതികരണവുമായി ഇരുവരും എത്തുന്നതിനായി കാത്തിരിക്കുന്നവരുമുണ്ട്. നീലത്താമര എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച അര്‍ച്ചന, മമ്മി ആന്‍ഡ് മി, സാള്‍ട്ട് ആന്‍ഡ് പെപ്പര്‍, സ്പാനിഷ് മസാല, അഭിയും ഞാനും, ഹണി ബീ, പട്ടം പോലെ, നാടോടി മന്നന്‍, തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

നീലത്താമര എന്ന ലാല്‍ജോസ് ചിത്രത്തിലൂടെ മലയാളികളുടെ മനസ്സില്‍ ഇടംനേടിയ നടിയാണ് അര്‍ച്ചന കവി. സിനിമയില്‍ നിന്ന് ഇടവേളയെടുത്തെങ്കിലും സോഷ്യല്‍മീഡിയയില്‍ അടക്കം സജീവമാണ് താരം. ബ്ലോഗുകള്‍, വെബ് സീരിയലുകള്‍, പെയിന്റിങ് എന്നിവയിലൂടെയെല്ലാം താരം പ്രേക്ഷകര്‍ക്ക് മുന്‍പിലെത്താറുണ്ട്.

pathram:
Related Post
Leave a Comment