ബിജെപി എംഎല്‍എയുടെ മര്‍ദനമേറ്റ് ഗര്‍ഭം അലസി; 5 കോടി നഷ്ടപരിഹാരം വേണം

ബെംഗളൂരു: ബിജെപി എംഎല്‍എയുടെ മര്‍ദനമേറ്റതിനെ തുടര്‍ന്ന് ഗര്‍ഭം അലസിയെന്ന് ആരോപിച്ച വനിതാ കൗണ്‍സിലര്‍ ചാന്ദ്‌നി നായക്കിന് 5 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് മഹിളാ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഡിജിപിക്കും വനിതാ കമ്മിഷനും മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ഡോ.ബി. പുഷ്പ അമര്‍നാഥിന്റെ നേതൃത്വത്തില്‍ പരാതി നല്‍കി.

മുനിസിപ്പല്‍ കൗണ്‍സില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ തര്‍ക്കത്തിനിടെ ചാന്ദ്‌നിയെ തള്ളിത്താഴെയിട്ട് സിദ്ധു സാവദി എംഎല്‍എ ആക്രമിക്കുന്ന രംഗങ്ങള്‍ പുറത്തുവന്നിരുന്നു.

pathram:
Related Post
Leave a Comment