കോവിഡ് സ്ഥിതി ചര്‍ച്ച ; എം പി മാര്‍ക്ക് സംസാരിക്കാനുള്ള അവസരം ഇല്ല

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് സ്ഥിതി ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ വെള്ളിയാഴ്ച ചേരുന്ന യോഗത്തില്‍ സംസാരിക്കാന്‍ അവസരം 10ലധികം എംപിമാരുള്ള പാര്‍ട്ടികള്‍ക്കു മാത്രം. രാജ്യസഭയിലും ലോക്‌സഭയിലും പ്രാതിനിധ്യമുള്ള പാര്‍ട്ടികളുടെ കക്ഷിനേതാക്കള്‍ക്കെല്ലാം ക്ഷണമുണ്ടെങ്കിലും എല്ലാവര്‍ക്കും സംസാരിക്കാനാകില്ലെന്നു ചുരുക്കം.

ഇതോടെ, കോവിഡ് സ്ഥിതി അതിരൂക്ഷമായ സംസ്ഥാനങ്ങളിലെ പ്രബല പാര്‍ട്ടികളായ എന്‍സിപി, സിപിഎം, സിപിഐ ടിഡിപി, ആം ആദ്മി, മുസ്‌ലീം ലീഗ്, കേരള കോണ്‍ഗ്രസ്(എം) തുടങ്ങിയ പാര്‍ട്ടികളുടെ നേതാക്കള്‍ക്കു കാഴ്ചക്കാരാകേണ്ടി വരും. പാര്‍ലമെന്ററികാര്യ മന്ത്രാലയം ഏകോപിപ്പിക്കുന്ന യോഗത്തില്‍ പ്രധാനമന്ത്രി അടക്കം പങ്കെടുക്കുമെന്നാണ് കരുതപ്പെടുന്നത്. വെള്ളിയാഴ്ച 10.30നാണ് യോഗം.

രാജ്യത്തു കോവിഡ് രൂക്ഷമായ തുടക്കഘട്ടത്തില്‍ ലോക്ഡൗണ്‍ അടക്കം പ്രഖ്യാപിച്ചതു രാഷ്ട്രീയ കക്ഷികളെ അറിയിക്കാതെയാണ് ആക്ഷേപമുണ്ടായിരുന്നു. പിന്നീട്, ഏപ്രിലിലാണ് സര്‍വകക്ഷി യോഗം കേന്ദ്രം വിളിച്ചത്. ഇതു രണ്ടാമത്തേതാണ്. അതേസമയം, വിവിധ സംസ്ഥാന മുഖ്യമന്ത്രിമാരുമായി വിവിധ ഘട്ടങ്ങളിലായി പ്രധാനമന്ത്രി ആശയവിനിമയം തുടരുന്നുണ്ട്.

pathram:
Related Post
Leave a Comment