പാലിയേക്കര ടോൾ പ്ലാസയിൽ ജീവനക്കാർക്ക് കൊവിഡ് ബാധിച്ചതിനെ തുടർന്ന് നിർത്തി വച്ച ടോൾ പിരിവ് പുനരാരംഭിച്ചു. 65 പുതിയ ജീവനക്കാരെ എത്തിച്ചാണ് ടോൾ പിരിവ് തുടങ്ങിയത്. ആരോഗ്യ വകുപ്പ് നിർദേശപ്രകാരം ഇവർക്ക് ആർടിപിസിആർ ടെസ്റ്റ് നടത്തി. ടോൾ പ്ലാസയിലെ 20 ജീവനക്കാർക്കാണ് കഴിഞ്ഞ ആഴ്ച കൊവിഡ് പോസിറ്റീവ് ആയത്. കുറച്ച് ദിവസത്തിന് ശേഷം പുതിയ ജീവനക്കാരെ എത്തിച്ച് ടോൾപിരിവ് പുനരാരംഭിക്കുകയായിരുന്നു.
കോവിഡ് വ്യാപിക്കുമ്പോഴും ടോൾ പിരിവ് നടത്തുന്നതിനെതിരെ വ്യാപകപ്രതിഷേധം നേരത്തെ ഉയർന്നിരുന്നു. ഇതൊന്നും വകവയ്ക്കാതെ ടോൾപിരിവ് തുടരുകയായിരുന്നു. ഫാസ്റ്റ് ടാഗ് സംവിധാനം നടപ്പിലാക്കിയിട്ടും വൻ വൻ തിരക്കാണ് പാലിയേക്കര ടോൾ പ്ലാസയിൽ അനുഭവപ്പെടുന്നത്.
മണിക്കൂറുകളോളം വാഹനങ്ങൾ ടോൾ അടയ്ക്കാൻ ആയി ഇവിടെ കാത്തുകിടക്കുന്ന അവസ്ഥയാണ്. ഇതിന് പരിഹാരം കാണാൻ താൻ ടോൾപ്ലാസ അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല.
Leave a Comment