യുവാവിനെ കബളിപ്പിച്ചു നഗ്നഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയ യുവതിയും കൂട്ടാളിയും അറസ്റ്റിൽ

ചേരാനല്ലൂർ: യുവാവിനെ കബളിപ്പിച്ചു നഗ്നഫോട്ടോയെടുത്ത ശേഷം ഭീഷണിപ്പെടുത്തി സ്വർണ മാലയും മൊബൈൽ ഫോണും കവർന്ന യുവതിയും കൂട്ടാളിയും അറസ്റ്റിൽ. കൊല്ലം മയ്യനാട് സ്വദേശിനി റിസ്വാന (24), പോണേക്കര സ്വദേശി അൽത്താഫ് (21) എന്നിവരെയാണു പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസ് പറയുന്നത്: ചേരാനല്ലൂർ വിഷ്ണുപുരം ഫെഡറൽ ബാങ്ക് ലിങ്ക് റോഡിൽ വാടകവീട്ടിലാണ് ഇരുവരും താമസിച്ചിരുന്നത്.

അൽത്താഫിനു പരിചയമുള്ള വട്ടേക്കുന്നം സ്വദേശിയായ പത്തൊൻപതുകാരനുമായി റിസ്വാന പ്രണയം നടിച്ചാണ് കെണി ഒരുക്കിയത്. വാട്സാപ് സന്ദേശങ്ങളിലൂടെ പ്രലോഭിപ്പിച്ച് ഇയാളെ വാടക വീട്ടിലേക്ക് എത്തിക്കുകയായിരുന്നു. തുടർന്നു നഗ്നനാക്കി ഫോട്ടോയെടുത്ത ശേഷം ഭീഷണിപ്പെടുത്തി കവർച്ച നടത്തുകയായിരുന്നു.

തട്ടിപ്പിനിരയായ ആളുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിൽ ഇരുവരും കുടുങ്ങി. ഇവരിൽ നിന്നു മാലയും മൊബൈലും കണ്ടെത്തിയിട്ടുണ്ട്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.

pathram:
Related Post
Leave a Comment