വ്യാജ വനിതാ ഡോക്ടര്‍ പിടിയില്‍

ആലുവയില്‍ വ്യാജ വനിതാ ഡോക്ടര്‍ പിടിയില്‍.
ആലുവയില്‍ വ്യാജ വനിതാ ഡോക്ടര്‍ പിടിയില്‍. ആലുവ കോമ്പാറയില്‍ പ്രവര്‍ത്തിക്കുന്ന, മരിയ ക്ലിനിക്കില്‍ രോഗികളെ ചികിത്സിച്ചിരുന്ന വ്യാജ വനിതാ ഡോക്ടറാണ് പോലിസ് പിടിയിലായത്.

റാന്നി വടശ്ശേരി ചെറുപുളഞ്ഞി ശ്രീഭവനില്‍ സംഗീത ബാലകൃഷ്ണനാണ് പിടിയിലായത്. രണ്ടു മാസമായി ഇവര്‍ ഇവിടെ ചികിത്സ നടത്തി വരികയായിരുന്നു.

ജില്ലാ പോലിസ് മേധാവി കെ. കാര്‍ത്തിക്കിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. പോലിസ് പരിശോധനക്കെത്തുമ്പോള്‍ സംഗീത രോഗികളെ പരിശോധിച്ചു കൊണ്ടിരിക്കുകയായിരുന്നു.

രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ചപ്പോള്‍ വ്യാജമാണെന്ന് തെളിഞ്ഞു. ഫാര്‍മസി ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് മാത്രമാണ് ഇവര്‍ക്കുള്ളതെന്നും ഇവർ പോലീസിനോട് സമ്മതിച്ചു.

pathram desk 2:
Related Post
Leave a Comment