കൊച്ചി: പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളിയെ അടിച്ചു കൊന്നു. തമിഴ്നാട് സ്വദേശി മധു ആണ് മരിച്ചത്. പെരുമ്പാവൂർ മൗണ്ട് സീനായി ആശുപത്രിക്ക് സമീപമാണ് സംഭവം. വാടക വീട്ടിലാണ് മധുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മധുവിനൊപ്പം താമസിക്കുന്ന രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ കസ്റ്റഡിയിൽ എടുത്തതായാണ് വിവരം.
അതേ സമയം ഇന്ന് പെരുമ്പാവൂരിൽ വടിവാൾ ആക്രമണവും വെടിവെപ്പും നടന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇതര സംസ്ഥാന തൊഴിലാളിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. വെടിവെപ്പ് നടന്നത് വെളുപ്പിന് ഒന്നരയോടെ മാവിൻ ചുവട് ജംഗ്ഷനിലാണ് ആഡംബര കാറിലെത്തിയ ഏഴ് പേർ ചേർന്ന് പെരുമ്പാവൂർ സ്വദേശിയായ ആദിൽ എന്ന യുവാവിനെ ആക്രമിക്കുകയായിരുന്നു. വ്യക്തി വൈരാഗ്യമാണ് കൊലപാതക ശ്രമത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം. പ്രതികളുടേതെന്ന് സംശയിക്കുന്ന നമ്പർ പ്ലേറ്റില്ലാത്ത ഫോർച്ചുണർ കണ്ടെത്തിയിട്ടുണ്ട്. ആക്രമണത്തിനു ശേഷം രക്ഷപ്പെട്ട പ്രതികൾക്കായി തെരച്ചിൽ തുടങ്ങി. മൂന്നു പേരെ തിരിച്ചറിഞ്ഞു. റിയാസ്, സഹീർ, നിത്തിൻ എന്നിവർക്കെതിരെയും കണ്ടാലറിയാവുന്ന നാലു പേർക്കെതിരെയും ആദിൽ മൊഴി നൽകി.
യുവാവ് ഗുരുതര പരിക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്.
Leave a Comment