പട്‌ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. ആർജെഡി–കോൺഗ്രസ് നേതൃത്വത്തിലുള്ള മഹാസഖ്യം ആദ്യ ഫലം വരുമ്പോൾ ഏറെ മുന്നിലാണ്. 243 അംഗ സഭയിൽ കേവലഭൂരിപക്ഷത്തിന് 122 സീറ്റുകൾ ജയിക്കണം. മഹാസഖ്യം ഭരണം പിടിക്കുമെന്നാണ് ഭൂരിപക്ഷം എക്സിറ്റ്പോൾ ഫലങ്ങളും പ്രവചിക്കുന്നത്.
കോവിഡ് പ്രതിസന്ധിക്കിടെ നടന്ന ആദ്യ തിരഞ്ഞെടുപ്പ് എന്ന ദേശീയ രാഷ്ട്രീയ പ്രധാന്യം ബിഹാര്‍ വിധിയെഴുത്തിനുണ്ട്. 38 ജില്ലകളിലെ 55 കേന്ദ്രങ്ങളില്‍ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് രാവിലെ 8ന് വോട്ടെണ്ണല്‍ തുടങ്ങും. 19 കമ്പനി കേന്ദ്ര സേനയെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും 59 കമ്പനി കേന്ദ്ര സേനയെ ക്രമസമാധാന പാലനത്തിനും നിയോഗിച്ചിട്ടുണ്ട്.
എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ അനുകൂലമായതിന്‍റെ ആത്മവിശ്വാസത്തിലാണ് മഹാസഖ്യം. ജനങ്ങളുടെ വിധിയെഴുത്ത് അംഗീകരിക്കുമെന്ന് ജെഡിയു പ്രതികരിച്ചു. മധ്യപ്രദേശിലെ 28 ഉൾപ്പെടെ 11 സംസ്ഥാനങ്ങളിലെ 58 മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഫലവും ഇന്ന് അറിയാം. മധ്യപ്രദേശിൽ 8 സീറ്റ് ജയിച്ചാൽ ബിജെപിക്കു ഭരണം നിലനിർത്താം.
ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിലേക്ക് ഉറ്റുനോക്കി രാജ്യം. വോട്ടെണ്ണല്‍ എട്ടുമണിയോടെ ആരംഭിച്ചു. പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് വോട്ടെണ്ണല്‍.
243 അംഗ നിയമസഭയിലേക്ക് മൂന്നുഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടന്നത്. എക്സിറ്റ് പോളുകളിലേറെയും മഹാസഖ്യത്തിന് മുന്‍തൂക്കം പ്രവചിക്കുന്നുണ്ടെങ്കിലും അന്തിമ വിധിയെക്കുറിച്ച് ആകാംക്ഷബാക്കി. 1967-ല്‍ 29-ാം വയസ്സില്‍ പോണ്ടിച്ചേരിയുടെ മുഖ്യമന്ത്രിയായ എം.ഒ.എച്ച് ഫാറൂഖിന് പിന്നാലെ 31-ാം വയസ്സില്‍ ബിഹാറിന്റെ മുഖ്യമന്ത്രിയായി തേജസ്വി ചരിത്രമെഴുതുമോയെന്ന് രാജ്യം ഉറ്റുനോക്കുന്നു.
55 കേന്ദ്രങ്ങളില്‍ 414 ഹാളുകള്‍ വോട്ടെണ്ണലിന് തയ്യാറാക്കിയിട്ടുണ്ട്. കേന്ദ്രസായുധ സേന, ബിഹാര്‍ മിലിട്ടറി പോലീസ്, ബിഹാര്‍ പോലീസ് എന്നിവരാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്കും പ്രശ്നസാധ്യതാ പ്രദേശങ്ങള്‍ക്കും വലയം തീര്‍ത്തിരിക്കുന്നത്. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ 19 കമ്പനി സായുധ സേനയെയും ക്രമസമാധാന പാലനത്തിനായി 59 കമ്പനി സായുധ സേനയെയും ബിഹാറില്‍ വിന്യസിച്ചിട്ടുണ്ട്.
ഫലമറിഞ്ഞശേഷമുള്ള രാഷ്ട്രീയ സാഹചര്യം കൈകാര്യംചെയ്യാന്‍ മുന്‍ കേന്ദ്ര മന്ത്രി സുബോധ് കാന്ത് സഹായ്, ജാര്‍ഖണ്ഡ് മന്ത്രി ബന്ന ഗുപ്ത, രാജസ്ഥാന്‍ മന്ത്രിമാരായ രാജേന്ദ്ര യാദവ്, രഘുശര്‍മ എന്നിവരെ കോണ്‍ഗ്രസ് നേതൃത്വം പട്നയിലേക്ക് നിയോഗിച്ചു.
ഉപതിരഞ്ഞെടുപ്പ് ഫലങ്ങളും ഇന്നറിയാം
ബിഹാറിനൊപ്പം വിവിധ സംസ്ഥാനങ്ങളിലെ 56 സീറ്റുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലവും അറിയും. മധ്യപ്രദേശ്, ഗുജറാത്ത്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലെ കോണ്‍ഗ്രസും ബി.ജെ.പി.യും നേര്‍ക്കുനേര്‍ 43 സീറ്റുകളില്‍ മത്സരിച്ചിരുന്നു.
Leave a Comment