കൂളിങ് ഗ്ലാസും മാസ്കും ധരിച്ച് മാസ്സായി മഞ്ജു – വീഡിയോ

മലയാളികളുടെ മനസിൽ മഞ്ജു വാര്യരോളം ഇടംനേടിയ നടിമാർ ചുരുക്കമാണ്. അഭിനയത്തിലൂടെയും നൃത്തത്തിലൂടെയും മഞ്ജു വാര്യർ മലയാള സിനിമയുടെ മുതൽക്കൂട്ടായി നിലകൊള്ളുകയാണ്. സിനിമയിൽ സജീവമായിരുന്ന മൂന്നു വർഷങ്ങൾക്ക് ശേഷം വീണ്ടും പതിനാലു വർഷങ്ങൾ വേണ്ടിവന്നു മഞ്ജു വാര്യർക്ക് വെള്ളിത്തിരയിലേക്ക് മടങ്ങിയെത്താൻ. എന്നാൽ, രണ്ടാം വരവിൽ നടി കൂടുതൽ അമ്പരപ്പിക്കുകയാണ്. വൈവിധ്യമാർന്ന വേഷങ്ങളും മറ്റു ഭാഷകളിൽ നിന്നുള്ള അവസരങ്ങളുമൊക്കെയായി മഞ്ജു വാര്യർ തിരക്കിലാണ്. ഇപ്പോഴിതാ, മമ്മൂട്ടിക്കൊപ്പം വേഷമിടുന്ന പ്രീസ്റ്റ് എന്ന സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ള ഒരു വീഡിയോ ശ്രദ്ധനേടുകയാണ്.

കൂളിങ് ഗ്ലാസും മാസ്കും കറുത്ത ടീഷർട്ടും ആർമി പാന്റ്സും ധരിച്ച് കാറിൽ നിന്നറങ്ങി വരുന്ന മഞ്ജു വാര്യരുടെ വീഡിയോയാണ് ആരാധകർ ആഘോഷമാക്കുന്നത്. ആരാധകർക്ക് നേരെ കൈവീശി നടന്നുവരുന്ന മഞ്ജുവിന്റെ ഈ മാസ് വരവ് സമൂഹമാധ്യമങ്ങളിൽ നിരവധിപ്പേരാണ് പങ്കുവെച്ചിരിക്കുന്നത്.

മുൻനിര താരങ്ങൾക്കൊപ്പമെല്ലാം നായികയായി അഭിനയിച്ചെങ്കിലും മമ്മൂട്ടിക്കൊപ്പം വേഷമിടാനുള്ള അവസരം മഞ്ജു വാര്യർക്ക് ലഭിച്ചിരുന്നില്ല. എന്നാൽ, ദി പ്രീസ്റ്റിലൂടെ മമ്മൂട്ടിയുടേയും നായികയാകുകയാണ് മഞ്ജു വാര്യർ. കൊവിഡ് നിയന്ത്രണങ്ങളോടെ ചിത്രീകരണം നടന്ന ദി പ്രീസ്റ്റ് കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. അണിയറപ്രവർത്തകർക്കും നടി നിഖില വിമലിനും ഒപ്പമുള്ള ചിത്രങ്ങൾ മഞ്ജു വാര്യർ പങ്കുവെച്ചിരുന്നു.

ജോഫിന്‍ ടി ചാക്കോയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബി ഉണ്ണിക്കൃഷ്ണനും ആന്റോ ജോസഫും ചേര്‍ന്നാണ് ചിത്രത്തിന്റെ നിർമാണം. ശ്രീനാഥ് ഭാസി, ജഗദീഷ് തുടങ്ങിയവരും ചിത്രത്തിനായി അണിനിരക്കുന്നുണ്ട്.

pathram desk 1:
Related Post
Leave a Comment