കോവിഡ്: ഇന്ത്യയില്‍ സ്ത്രീകളുടെ മരണനിരക്ക് കൂടുന്നതിന് പിന്നിലെ കാരണം

ഭാരതത്തില്‍ മാത്രം കോവിഡ് 19 മൂലം പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്ത്രീകള്‍ മരിക്കുന്നു? എല്ലാ രാജ്യങ്ങളിലും കോവിഡ്-19 ലെ മരണനിരക്ക് പുരുഷന്മാരില്‍ കൂടി നില്‍ക്കുമ്പോള്‍ ഭാരതത്തില്‍ മാത്രം സ്ത്രീകളില്‍ മരണനിരക്ക് കൂടി നില്‍ക്കുന്നത് അത്ഭുതമുണ്ടാക്കുന്നു. ഭാരതത്തിലെയും കേരളത്തിലെയും തന്നെ മരണ നിരക്കുകളും സ്ത്രീ പുരുഷ അനുപാതവുമൊക്കെ മാറി മറഞ്ഞിരിക്കുന്നതിന് കാരണങ്ങള്‍ അന്വേഷിക്കുകയാണ് ശാസ്ത്രലോകം.
ഇന്ത്യയില്‍ പുരുഷന്മാരില്‍ മരണനിരക്ക് 2.9 ശതമാനവും സ്ത്രീകളില്‍ 3.3 ശതമാനവുമാണ്. അതേസമയം പുരുഷന്മാര്‍ കൂടുതല്‍ മരണപ്പെടുന്ന മറ്റു രാജ്യങ്ങളില്‍ 1:3.5 എന്ന നിരക്കില്‍ പുരുഷന്മാരിലാണ് മരണനിരക്ക് കൂടുതല്‍. ഭാരതത്തിലെ ഈ മരണനിരക്കിലെ സ്ത്രീ പുരുഷ വ്യത്യാസം ധാരാളം ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു.

ആദ്യ ചോദ്യം മരണനിരക്ക് തന്നെ ശരിയാണോ എന്നാണ്. ഭാരതത്തിലെ മരണനിരക്ക് കുറഞ്ഞിരിക്കുന്നതിന് വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെടുന്നു. വളരെ ഉയര്‍ന്ന ജനസംഖ്യയുടെ അളവ് ശരിയായ ദേശീയതലത്തിലുള്ള ഒരു സര്‍വെയ്ലന്‍സ് നടത്തുന്നതിന് തടസ്സമാണ്. മറ്റു പല രാജ്യങ്ങളും മരണനിരക്ക് കണക്ക് കൂട്ടുവാന്‍ രോഗലക്ഷണങ്ങളുളള ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യപ്പെട്ടവരും അവരില്‍ പോസിറ്റീവായി പരിശോധനാഫലങ്ങള്‍ വരുന്നവരെയും എടുത്തുകൊണ്ടാണ്. ടെസ്റ്റ് പോസിറ്റീവ് ആകുന്ന എല്ലാവരെയും മരണനിരക്ക് കണക്കുകൂട്ടുന്നതിന് ഉപയോഗിക്കുന്നത് മരണനിരക്കില്‍ വളരെ വലിയ അന്തരം ഉണ്ടാക്കിയേക്കാം.

ഭാരതത്തിലെ താരതമ്യേന പ്രായം കുറഞ്ഞ ആള്‍ക്കാരുടെ എണ്ണത്തിലുള്ള വലുപ്പം മരണനിരക്ക് കുറയ്ക്കുന്നതിന് ഒരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാല്‍ സ്ത്രീകളില്‍ മരണനിരക്ക് കൂടുന്നതിന് കാരണം കൂടുതല്‍ വ്യക്തമാകേണ്ടതായുണ്ട്. ഒരുപക്ഷേ ചികിത്സ ലഭ്യമാക്കുന്നതില്‍ പുരുഷന്മാരേക്കാള്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ താമസം നേരിടുന്നുണ്ടോ എന്നുള്ള പ്രസക്തമായ ചോദ്യം നിലവിലുണ്ട്. ഭാരതത്തിലെ ഗ്രാമങ്ങളിലെങ്കിലും അതിനുള്ള സാധ്യത തള്ളിക്കളയാനാകില്ല.
ഭാരതത്തിലെ അതിസങ്കീര്‍ണമായ സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങളില്‍ ജീവിക്കുന്നവരുടെ വലിയ അളവ്.

മരണനിരക്ക് കൃത്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടോ എന്നുള്ളതിനെ കുറിച്ചുള്ള സംശയം

ടെസ്റ്റുകളുടെ എണ്ണം ഇപ്പോഴും വളരെ വളരെ താഴെ നില്‍ക്കുന്നത്

ഇവയെല്ലാം ഭാരതത്തിന്റെ മരണ നിരക്കിനെ, സ്ത്രീ പുരുഷ അനുപാതത്തിനെ മാറ്റിമറിച്ചിരിക്കുന്നു എന്നാണ് ശാസ്ത്ര ലോകത്തിന്റെ സംശയം.

പാന്‍ഡെമിക്കുകള്‍ വീണ്ടും വന്നേക്കാം. അല്ലെങ്കില്‍ ഈ പാന്‍ഡെമിക്തന്നെ വീണ്ടും ശക്തിയായി തിരിച്ചു വന്നേക്കാം. കൂടുതല്‍ വ്യക്തതയോടെ ഇതിനെ നേരിടുവാന്‍ കണക്കുകളില്‍ കൂടുതല്‍ കൃത്യത ആവശ്യമാണ്.

ഒരുപക്ഷേ സ്ത്രീകളില്‍ കൂടുതല്‍ കാണുന്ന ഭാരതത്തിന്റെ സവിശേഷമായ ഈ മരണനിരക്ക് കണക്കുകളിലെ തെറ്റുകള്‍ കൊണ്ട്

മാത്രമാകാം. അങ്ങനെയല്ല എന്നുണ്ടെങ്കില്‍ ഈ വ്യത്യസ്തമായ കണക്കിന് കാരണങ്ങള്‍ കൂടുതല്‍ വിശദമായി നാം കണ്ടെത്തേണ്ടതായിട്ടുണ്ട്

pathram:
Related Post
Leave a Comment