പാലക്കാട് :വാളയാറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ പ്രതി ആയിരുന്ന പ്രദീപ് ജീവനൊടുക്കി. ആലപ്പുഴ വയലാറിലെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. പോക്‌സോ കോടതി തെളിവില്ലെന്ന് കണ്ട് കുറ്റവിമുക്തനാക്കിയിരുന്നു. വാളയാറില്‍ അമ്മയുടെ സമരത്തിന് പിന്നാലെ കേസ് വീണ്ടും ചര്‍ച്ചയാകുമ്പോഴാണ് പ്രതിയായിരുന്ന വ്യക്തിയെ ആത്മഹത്യ ചെയ്യ്ത നിലയില്‍ കണ്ടെത്തുന്നത്.
വാളയാര്‍ കേസില്‍ അഞ്ചു പേരായിരുന്നു പ്രതികള്‍. പോക്സോ, ബലാത്സംഗം, ആത്മഹത്യാപ്രേരണ തുടങ്ങി ഒട്ടേറെ വകുപ്പുകള്‍ പ്രതികള്‍ക്കെതിരെ എടുത്തെങ്കലും തെളിവുകള്‍ കണ്ടെത്തി നല്‍കുന്നതില്‍ വീഴ്ച ഉണ്ടാവുകയും പ്രതികളെ കോടതി കുറ്റവിമുക്തരും ആക്കിയിരുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് പെണ്‍കുട്ടികളുടെ അമ്മയും പ്രതിപക്ഷ പാര്‍ട്ടികളും നീതി തേടി ഒരുമിച്ച് രംഗത്തെത്തിയിരുന്നു.
Leave a Comment