രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 45,230 പേര്‍ക്ക് കൂടി കൊവിഡ്

ന്യുഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 45,230 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 496 പേര്‍ കൂടി മരിച്ചു. ഇതോടെ ആകെ 82,29,313 പേര്‍ കൊവിഡ് ബാധിതരായി. 1,22,607 പേര്‍ മരിച്ചു.

നിലവില്‍ 5,61,908 പേര്‍ ചികിത്സയിലുണ്ട്. മുന്‍ ദിവസത്തെ അപേക്ഷിച്ച് 8550 രോഗികളുടെ കുറവ് വന്നു. ഇന്നലെ മാത്രം 53,285 പേര്‍ രോഗമുക്തരായി. ഇതുവരെ 75,44,798 പേര്‍ രോഗമുക്തി നേടിയിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.

രാജ്യത്ത് ഇന്നലെ 8,55,800 സാംപിള്‍ ടെസ്റ്റുകള്‍ നടത്തി. ഇതുവരെ 11,07,43,103 ടെസ്റ്റുകള്‍ നടത്തിയതായി ഐസിഎംആര്‍ അറിയിച്ചു.

pathram:
Related Post
Leave a Comment