ലൈഫ് മിഷന്‍ കേസില്‍ തിടുക്കം വേണ്ടെന്ന് സിബിഐക്ക് കേന്ദ്ര നിര്‍ദേശം

ഡല്‍ഹി: ലൈഫ് മിഷന്‍ കേസില്‍ തിടുക്കം വേണ്ടെന്ന് സിബിഐക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. ലൈഫ് മിഷന്‍ കേസില്‍ കോടതിയില്‍ നിന്നും ഇനി തിരിച്ചടിയുണ്ടാകാതെ നോക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശത്തില്‍ പറയുന്നു. ലൈഫ് മിഷന്‍ കേസില്‍ ഹൈക്കോടതിയില്‍ നിന്ന് തുടര്‍ച്ചയായി തിരിച്ചടിയുണ്ടായ പശ്ചാത്തലത്തിലാണ് സിബിഐയ്ക്ക് കേന്ദ്രത്തിന്റെ നിര്‍ദേശം.

അതേസമയം, കേസില്‍ ഹൈക്കോടതിയില്‍ അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹാജരാകണമെന്ന് സിബിഐ കേന്ദ്രത്തിന് കത്ത് നല്‍കി. അഡ്വ.എം.നടരാജ് അല്ലെങ്കില്‍ അഡ്വ.എസ്.വി.രാജു ഹാജരാകണം എന്നാണ് സിബിഐയുടെ ആവശ്യം. കേസില്‍ സിബിഐ എതിര്‍ സത്യവാങ്മൂലം അടുത്തയാഴ്ച സമര്‍പ്പിക്കും. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാന്‍ രണ്ടാഴ്ചയെങ്കിലും വേണ്ടി വരുമെന്ന് സിബിഐ വൃത്തങ്ങള്‍ വ്യക്തമാക്കി.

pathram:
Leave a Comment