ലഹരിമരുന്നുമായി നടി നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയുടെ പിടിയില്‍

മുംബൈ : ടിവി സീരിയല്‍ നടി പ്രീതിക ചൗഹാന്‍ ലഹരിമരുന്നുമായി നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയുടെ പിടിയില്‍. വെര്‍സോവയിലും മുംബൈയിലുമായി എന്‍സിബി ഉദ്യോഗസ്ഥര്‍ നടത്തിയ ഓപറേഷനിലാണ് നടിയുള്‍പ്പെടെ അഞ്ചു പേരെ പിടികൂടിയത്.

സാവ്ധാന്‍ ഇന്ത്യ, ദേവോ കേ ദേവ് മഹാദേവ് സീരിയലുകളിലൂടെ പ്രശസ്തയായ താരമാണ് പ്രീതിക.
ബോളിവുഡ് താരം സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തിന് പിന്നാലെ ആരംഭിച്ച ലഹരിമരുന്ന് മാഫിയയ്ക്കെതിരായ ഓപറേഷന്റെ തുടര്‍ച്ചയായാണു പുതിയ അന്വേഷണം.

pathram:
Related Post
Leave a Comment