ട്രെയിന്‍ യാത്രക്കാര്‍ ഇനി ബാഗുകള്‍ ചുമന്നു ബുദ്ധിമുട്ടണ്ട റെയില്‍വേ പുതിയ സേവനം’ബാഗ് ഓണ്‍ വീല്‍സ്’ ആരംഭിക്കുന്നു

ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി ഇന്ത്യന്‍ റെയില്‍വേ (ഐആര്‍സിടിസി) പുതിയ സേവനം ‘ബാഗ് ഓണ്‍ വീല്‍സ്’ ആരംഭിക്കുന്നു. പുതിയ സംവിധാനം നടപ്പിലാക്കുന്നതോടുകൂടി യാത്രക്കാര്‍ക്ക് അവരുടെ ലഗേജുകള്‍ ചുമക്കുന്നതിന്റെ ആവശ്യമില്ല.

യാത്രക്കാര്‍ക്ക് സാധനങ്ങള്‍ വീട്ടില്‍നിന്ന് റെയില്‍വേ സ്റ്റേഷനിലേക്കും സ്റ്റേഷനില്‍നിന്ന് വീട്ടിലേക്കും കൊണ്ടുപോകാനുള്ള സൗകര്യം ലഭിക്കും. ആഛണ ആപ്പ് വഴിയാണ് റെയില്‍വേ ഈ സേവനം നടപ്പിലാക്കുന്നത്. ആഛണ അപ്ലിക്കേഷനില്‍നിന്നു തന്നെ യാത്രക്കാര്‍ക്ക് ഇനി ലഗേജ് ബുക്കിങ് നടത്താം. ആന്‍ഡ്രോയിഡ്, ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് ഈ അപ്ലിക്കേഷന്‍ ഉപയോഗിക്കാന്‍ കഴിയും.

pathram:
Leave a Comment