നവംബര്‍ 17 മുതല്‍ കോളേജുകൾ തുറക്കും , ക്ലാസുകൾ ആരംഭിക്കും

ബെംഗളൂരു: കർണാടകയിൽ കോളേജുകൾ നവംബർ 17 മുതൽ തുറന്നുപ്രവർത്തിക്കും. മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ നേതൃത്വത്തിൽ ചേർന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. എഞ്ചിനീയറിങ്, ഡിപ്ലോമ, ഡിഗ്രി കോളേജുകളാണ് തുറക്കുക.

കോളേജുകൾ തുറന്നാലും വിദ്യാർഥികൾക്കുള്ള ഓൺലൈൻ ക്ലാസ്സുകൾ തുടരും. രക്ഷിതാക്കളുടെ സമ്മതത്തോടെ മാത്രമേ കോളേജുകളിൽ ഹാജരായി ക്ലാസ്സുകളിൽ പങ്കെടുക്കാനാവുകയുള്ളൂ. ഓരേ സമയം കോളേജിൽ അനുവദനീയമായ ബാച്ചുകളുടെ എണ്ണം വിദ്യാർഥികളുടെ ആകെ എണ്ണത്തിന്റെ അനുപാതത്തിൽ തീരുമാനിക്കാം.

ഒക്ടോബർ മുതൽ ഓൺലൈൻ ക്ലാസ്സുകൾ ആരംഭിക്കാൻ യുജിസി നിർദേശം പുറപ്പെടുവിച്ചിരുന്നു. സാഹചര്യം വിലയിരുത്തിക്കൊണ്ട് നവംബറിൽ കോളേജുകൾ തുറക്കുന്നത് സംബന്ധിച്ച് അതത് സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാമെന്നും യുജിസി വ്യക്തമാക്കിയിരുന്നു.

കോവിഡിന്റെ പശ്ചാത്തലത്തിൽ എല്ലാ കോളേജുകൾക്കും പ്രവർത്തന മാർഗനിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും ഇത് കർശനമായി പാലിക്കണമെന്നും ഉപമുഖ്യമന്ത്രി ഡോ. അശ്വത് നാരായൺ പറഞ്ഞു.

pathram desk 1:
Related Post
Leave a Comment