പ്രധാനമന്ത്രിയുടെ വീഡിയോക്ക് ഡിസ്‌ലൈക്ക് പെരുമഴ ; ഒടുവിൽ ഡിസ്‌ലൈക്ക് ബട്ടൺ തന്നെ മാറ്റി

ഇന്നലെ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തപ്പോൾ തന്നെ വീഡിയോയ്ക്ക് എതിരെ പ്രതിഷേധമറിയിച്ചു ആളുകൾ എത്തി. ഇത് ഡിസ്‌ലൈക്കുകൾ ആയി സോഷ്യൽ മീഡിയയിൽ നിറഞ്ഞു.

മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ ലൈക്കുകളേക്കാള്‍ ഡിസ്‍ലൈക്കുകള്‍ ലഭിച്ചപ്പോൾ ഡിസ്‍ലൈക്ക് ബട്ടണ്‍ എടുത്ത് മാറ്റി. ബിജെപിയുടെ ഔദ്യോഗിക യൂ ട്യൂബ് ചാനലിലായിരുന്നു വീഡിയോ പങ്കുവെച്ചത്. കോവിഡ് ജാഗ്രതയെ കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്.

ഡിസ്‍ലൈക്ക് ബട്ടണ്‍ എടുത്ത് മാറ്റിയതോടെ അതിനെയും ചോദ്യം ചെയ്തു. ഇനി കമന്‍റ് ബോക്സ് എന്നാണോ അടച്ചുപൂട്ടുന്നത് എന്നായിരുന്നു ചിലരുടെ സംശയം. ഡിസ്‍ലൈക്ക് ഓഫ് ചെയ്തതിനെതിരെ ട്വിറ്ററിലും പ്രതിഷേധം ഉയർന്നു.

നേരത്തെ മോദിയുടെ മന്‍ കീ ബാത്തിനും സമാനമായ രീതിയില്‍ ഡിസ്‍ലൈക്കുകളുണ്ടായി. രാജ്യത്തെ വൈകിട്ട് ആറ് മണിക്ക് അഭിസംബോധന ചെയ്ത് സംസാരിക്കുമെന്ന് ഇന്നലെ ഉച്ചയോടെയാണ് പ്രധാനമന്ത്രി അറിയിച്ചത്.

pathram desk 1:
Leave a Comment