മയക്കുമരുന്ന് കേസ്: ബിനീഷ് കോടിയേരി എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യലിന് ഹാജരായില്ല

ബെംഗളൂരു: ബെംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിന് ഹാജരാകാതെ ബിനീഷ് കോടിയേരി. കഴിഞ്ഞ ദിവസം ഹാജരാകണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് നോട്ടീസ് നൽകിയിരുന്നെങ്കിലും ബിനീഷ് കോടിയേരി ഹാജരായില്ല.

കേസിലെ പ്രതിയായ അനൂപ് മുഹമ്മദുമായി ഒരുമിച്ചിരുത്തി ബിനീഷിനെ ചോദ്യം ചെയ്യാനായിരുന്നു എൻഫോഴ്സ്മെന്റിന്റെ തീരുമാനം. അനൂപ് മുഹമ്മദുമായി ബിനീഷ് നടത്തിയ ബാങ്ക് ഇടപാടുകൾ കേന്ദ്രീകരിച്ചാണ് ഇ.ഡി അന്വേഷണം നടത്തിയിരുന്നത്. നേരത്തെ ഇതുസംബന്ധിച്ച് ഇരുവരും നൽകിയ മൊഴികളിൽ ചില പൊരുത്തക്കേടുകൾ ഉള്ളതിനാലാണ് വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചതെന്നാണ് സൂചന.

സുഖമില്ലെന്ന് കാരണം പറഞ്ഞാണ് ബിനീഷ് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാതിരുന്നത്. ഈ സാഹചര്യത്തിൽ എൻഫോഴ്സ്മെന്റ് കടുത്ത നടപടികളിലേക്ക് നീങ്ങുന്നുവെന്നാണ് വിവരം. ബിനീഷിന്റെ ആരോഗ്യനിലയെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ബെംഗളൂരു ഇ.ഡി ഓഫീസ് കൊച്ചി ഓഫീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

pathram desk 1:
Related Post
Leave a Comment