വെന്റിലേറ്റർ ഘടിപ്പിച്ചിരുന്നില്ല; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ഡോക്ടര്‍ നജ്മ

കൊച്ചി:കോവിഡ് ബാധിതനായി കളമശേരി മെഡിക്കൽ കോളജിൽ‌ കഴിഞ്ഞ ഹാരിസ് ഓക്സിജൻ കിട്ടാതെ മരിച്ച സംഭവത്തിൽ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മെഡിക്കൽ കോളജിലെ ഡോക്ടർ നജ്മ. മുഖത്ത് മാസ്ക്കുണ്ടെങ്കിലും വെന്റിലേറ്ററിൽ ഘടിപ്പിച്ചിരുന്നില്ലെന്നും ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറാണ് ഇതേക്കുറിച്ച് തന്നോടു പറഞ്ഞതെന്നും അവർ മനോരമ ന്യൂസിനോട് പറഞ്ഞു. മുതിർന്ന ഡോക്ടർമാരെ അറിയിച്ചു. അത് പ്രശ്നമാക്കരുതെന്ന് പറഞ്ഞു. തനിക്കും സമാന അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ഡോക്ടർ നജ്മ പറഞ്ഞു.

വിവരം പുറത്തുപറഞ്ഞ നഴ്സിങ് ഓഫിസർ ജലജാദേവിക്കെതിരായ അച്ചക്കടനടപടി ശരിയല്ലെന്നും അവർ പറഞ്ഞു. വീഴ്ച അറിഞ്ഞിട്ടും റിപ്പോർട്ട് ചെയ്യാത്തതിൽ ഡോക്ടർമാരും കുറ്റക്കാരെന്നും തെറ്റ് ചെയ്തവർക്ക് ശിക്ഷ ഉറപ്പാക്കണമെന്നും അവർ വ്യക്തമാക്കി. ഇതു പറഞ്ഞതിന് തനിക്കെതിരെയും നടപടി വന്നേക്കാമെന്നും നജ്മ കൂട്ടിച്ചേർത്തു.

pathram desk 1:
Related Post
Leave a Comment