സംസ്ഥാനത്ത് ഇന്ന് 8764 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; തിരുവനന്തപുരത്ത് രോഗബാധ കുറഞ്ഞു

സംസ്ഥാനത്ത് ഇന്ന് 8764 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

21 പേരുടെ മരണം ഇന്ന് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.

7723 പേര്‍ രോഗമുക്തരായി. ഇതുവരെയുള്ള രോഗമുക്തരുടെ എണ്ണം രണ്ടു ലക്ഷം കടന്നു.

48253 സാമ്പിളുകള്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പരിശോധിച്ചു.

തിരുവനന്തപുരത്ത് രോഗബാധ കുറഞ്ഞു.

95407 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്.

ചിലരുടെ പ്രവർത്തി നിരാശാജനകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സാമൂഹിക അകലം ഉൾപ്പെടെയുള്ള കാര്യങ്ങൾ പാലിക്കുന്നില്ല. വഴിയരികിൽ കച്ചവടം നടത്തി ഉപജീവനം നടത്തുന്നവരാണിവർ. ഇത്തരം സ്ഥലങ്ങളിൽ ആളുകൾ കൂട്ടം കൂടുന്നതു ശരിയല്ല. കാര്യങ്ങൾ മനസിലാക്കി പ്രവർത്തിക്കണം. കച്ചവടക്കാരും ഇക്കാര്യം ശ്രദ്ധിച്ചുവേണം ഇടപഴകാൻ. ജാഗ്രതയിൽ കുറവ് വരുത്താൻ പാടില്ല.

കോവിഡ് പോസിറ്റീവ് ആകുന്നവരിൽ 15 വയസിൽ താഴെ നിരവധി കുട്ടികൾ ഉണ്ട്. ട്യൂഷന് കുട്ടികളെ വിടുന്ന മാതാപിതാക്കൾ ശ്രദ്ധിക്കണം. വ്യാപാരി വ്യവസായികൾ, ഓട്ടോ തോഴിലാളികൾ എന്നിവർക്ക് രോഗം വരുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അടൂരിലെ ചില സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് രോഗം വ്യാപിക്കുന്നുണ്ട്.നിലവിൽ കോവിഡ് രോഗികളെ ചികിത്സിക്കാത്ത ആശുപത്രികളിൽ കോവിഡ് ഇല്ലാത്ത രോഗികളെ ചികിത്സിക്കും. ഇടുക്കിയിൽ എത്തുന്ന വിനോദസഞ്ചാരികളെ നിരീക്ഷിക്കും.

കോഴിക്കോട് മാർക്കറ്റുകളും ഹാർബറും ദിവസങ്ങളോളം അടച്ചിടുന്നത് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നതിനാൽ നിയന്ത്രണങ്ങളോടെ പ്രവർത്തിക്കും.

വയനാട് 155 ആദിവാസികൾക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച് രോഗമുക്തി വന്നവരിലെ ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പോസ്റ്റ് കോവിഡ് ചികിത്സ ആരംഭിക്കും. കാസർകോട് കാഞ്ഞങ്ങാട് ആശുപത്രിയിൽ പ്ലാസ്മ ചികിത്സയ്ക്കുള്ള ക്രമീകരണങ്ങളായി. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി അതീവ രോഗബാധിതരായ രോഗികളെ ചികിത്സിക്കാൻ ഉപയോഗിക്കും. ശബരിമല സന്ദർശനത്തിന് ദിവസവും 250 പേർക്ക് വിർച്യൽ ക്യു ആണ് നടപ്പാക്കിയത്. മണ്ഡല മകര വിളക്ക് കാലത്തും ഇത് നടപ്പാക്കും.

ക്വാറന്റീൻ ലംഘിച്ച എട്ടു പേർക്കെതിരെ ഇന്ന് കേസ് റജിസ്റ്റർ ചെയ്തു. നിരോധനാജ്‍ഞ ലംഘിച്ചതിന് 101 പേർ അറസ്റ്റിലായി. 39 കേസുകൾ റജിസ്റ്റർ ചെയ്തു.

pathram:
Related Post
Leave a Comment