മലയാളി നഴ്‌സുമാര്‍ക്ക് മാലി ദ്വീപില്‍ ഉടന്‍ നിയമനം

തിരുവനന്തപുരം : മാലി ദ്വീപിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലേക്ക് രണ്ട് വർഷം പ്രവർത്തി പരിചയമുള്ള വിദഗ്ധ നഴ്സുമാരെ നോർക്ക മുഖാന്തരം ഉടൻ തിരഞ്ഞെടുക്കുന്നു. IELTS നു 5.5 നു മുകളിൽ സ്കോർ നേടിയ നഴ്സിങ്ങിൽ ബിരുദമോ ഡിപ്ലോമയോ ഉള്ള പുരുഷ/വനിത നഴ്സുമാർക്ക് അപേക്ഷിക്കാം. ശമ്പളം 53,000 നും 67,000 രൂപയ്ക്കും മധ്യേ. ഉയർന്ന പ്രായ പരിധി 45 ആണ് . വിശദ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും www.norkaroots.org വെബ്സൈറ്റ് സന്ദർശിക്കുക . അവസാന തീയതി ഒക്ടോബർ 31 . കൂടുതൽ വിവരങ്ങൾക്ക് ടോൾ ഫ്രീ നമ്പരായ 1800 425 3939 ൽ ബന്ധപ്പെടണം .

pathram:
Related Post
Leave a Comment