സംസ്ഥാനത്ത് കോവിഡ് പരിശോധനയുടെ എണ്ണം വർദ്ധിപ്പിക്കാൻ സർക്കാർ തീരുമാനം.
പൊതു സ്ഥലങ്ങളിൽ പരിശോധനാ കിയോസ്കുകള്‍ സ്ഥാപിക്കും.
ഇവിടെ സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കില്‍ ആന്റിജന്‍ പരിശോധന നടത്താം.
പദ്ധതിയുടെ പൂര്‍ണ ചുമതല ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്.
പരിശോധനാ കിയോസ്കുകള്‍ സര്‍ക്കാര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം.
മണം തിരിച്ചറിയുന്നുണ്ടോ എന്ന പരിശോധനയും നടത്തും.
കോവിഡ് രോഗികള്‍ക്ക് കൂട്ടിരിക്കാന്‍ ഇനി ആശുപത്രിയില്‍ ബന്ധുവിനെ അനുവദിക്കും.
ബന്ധു പൂര്‍ണ്ണ ആരോഗ്യമുള്ള ആളായിരിക്കണം.
കൂട്ടിരിക്കുന്ന ആള്‍ക്ക് പിപിഇ കിറ്റ് നല്‍കുമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.
Leave a Comment