ന്യൂഡൽഹി : രാജ്യത്ത് 24 മണിക്കൂറിനിട73,272 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 69,79,424 ആയി. ഒറ്റ ദിവസത്തിനിടെ 926 പേർ മരിച്ചു. ആകെ മരണം 1,07,416. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോർട്ട് അനുസരിച്ച് നിലവിൽ 8,83,185 പേർ ചികിത്സയിലാണ്. ഇതുവരെ 59,88,823 പേർ രോഗമുക്താരായി.
ഏറ്റവും കൂടുതൽ രോഗബാധിതരുള്ള മഹാരാഷ്ട്രയിൽ ആകെ കേസുകളുടെ എണ്ണം 15 ലക്ഷം കവിഞ്ഞു. ഇതുവരെ 15,06,018 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആന്ധ്രപ്രദേശിൽ 7,44,864 കേസുകളും കർണാടകയിൽ 6,90,269 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തമിഴ്നാട്ടിൽ 6,46,128 പേർക്കാണ് രോഗം. 4,30,666 കേസുകളാണ് ഉത്തർപ്രദേശിൽ റിപ്പോർട്ട് െചയ്തിട്ടുള്ളത്. ഡൽഹിയിൽ 3,03,693 പേർക്കാണ് രോഗം.
Leave a Comment