വിജയ് പി.നായരെ ആക്രമിച്ച കേസ്; ഭാഗ്യലക്ഷ്മിക്ക് മുന്‍കൂര്‍ ജാമ്യമില്ല

യൂ ട്യൂബർ വിജയ് പി.നായരെ കയ്യേറ്റം ചെയ്തെന്ന കേസിൽ ഡബ്ബിങ്ങ് ആർടിസ്റ്റ് ഭാഗ്യലക്ഷ്മിയടക്കമുള്ളവരുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. കായിക ബലം കൊണ്ട് നിയമത്തെ നേരിടാനാകില്ലെന്നു ചൂണ്ടിക്കാട്ടിയാണ് തിരുവനന്തപുരം ജില്ലാ കോടതിയുടെ നടപടി. വിജയ് പി.നായരുടെ പരാതിയിൽ ജാമ്യമില്ലാത്ത വകുപ്പ് ചുമത്തിയാണ് പൊലീസ് ഭാഗ്യലക്ഷ്മി അടക്കമുള്ളവര്‍ക്കെതിരെ കേസെടുത്തത്.

യൂട്യൂബറെ കയ്യേറ്റം ചെയ്ത കേസിൽ മുൻകൂർ ജാമ്യം അനുവദിച്ചാൽ സമൂഹത്തിനു കുറ്റം ചെയ്യാൻ പ്രേരണയാകുമെന്ന സർക്കാർ വാദം അംഗീകരിച്ചാണ് ഭാഗ്യലക്ഷ്മിയടക്കമുള്ളവരുടെ ജാമ്യാപേക്ഷ തള്ളിയത്.പ്രതികളുടേത് സംസ്കാരത്തിനു ചേരാത്ത പ്രവൃത്തിയെന്നു നിരീക്ഷിച്ച കോടതി, സമാധാനവും നിയമവും കാത്തി സൂക്ഷിക്കേണ്ട ബാധ്യത കോടതിയ്ക്കുണ്ടെന്നും വ്യക്തമാക്കി. സ്ത്രീകൾക്കെതിരെ അശ്ലീലവും അപകീർത്തികരവുമായ വിഡിയോകൾ യൂ ടൂബിൽ പോസ്റ്റ് ചെയ്ത വിജയ് പി.നായരെ കയ്യേറ്റം ചെയ്തതിൽ ഭാഗ്യലഷ്മി ,ദിയ സന, ശ്രീലഷ്മി അറയ്ക്കൽ എന്നിവർക്കെതിരെ ജാമ്യമില്ലാത്ത വകുപ്പ് പ്രകാരമാണ് തമ്പാനൂർ പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്.

വീടു കയറി ആക്രമിച്ചു, മൊബൈൽ ലാപ്ടോപ് എന്നിവ അപഹരിച്ചു, ദേഹോപദ്രവും ഏൽപ്പിക്കൽ, അസഭ്യം പറയൽ എന്നീ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയത്.വിജയ് താമസിക്കുന്ന ലോഡ്ജ് മുറിയിൽ നേരിട്ടെത്തിയ ഭാഗ്യലഷ്മിയടക്കമുള്ളവർ ഫെയ്സ് ബുക്കിലൂടെ ലൈവായി വീഡിയോ കാണിച്ചായിരുന്നു പ്രതിഷേധിച്ചത്. അശ്ലീല വീഡിയോ പോസ്റ്റ് ചെയ്തതിൽ ഐ.ടി ആകട് പ്രകാരം അറസ്റ്റു ചെയ്ത വിജയ് പി.നായർ ഇപ്പോൾ റിമാൻഡിലാണ്.

pathram desk 1:
Leave a Comment