റിയാ ചക്രബർത്തിക്ക് ജാമ്യം

ലഹരിമരുന്ന് കേസിൽ ബോളിവുഡ് നടി റിയാ ചക്രബർത്തിക്ക് ജാമ്യം. സഹോദരൻ ഷോവിക് ചക്രബർത്തിക്ക് ജാമ്യം ലഭിച്ചില്ല.

റിയയ്ക്ക് ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.
വീടിന് തൊട്ടടുത്ത പൊലീസ് സ്റ്റേഷനിൽ പത്ത് ദിവസത്തിലൊരിക്കൽ ഹാജരാകണമെന്നും രാജ്യം വിടരുതെന്നും ജാമ്യ ഉപാധിയിൽ പറയുന്നു.

സുശാന്തിന്റെ ജീവനക്കാരായ ദീപേഷ് സാവന്തിനും സാമുവേൽ മിറാൻഡയ്ക്കും കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. 50,000 രൂപയുടെ ജാമ്യബോണ്ടും പാസ്‌പോർട്ടും കെട്ടിവയ്ക്കണം.

സെപ്റ്റംബർ എട്ടിനാണ് നാർക്കോടിക്‌സ് കണ്ട്രോൾ ബ്യൂറോ റിയാ ചക്രബർത്തിയെ അറസ്റ്റ് ചെയ്യുന്നത്. മയക്കുമരുന്ന് സിൻഡിക്കേറ്റിന്റെ ആക്ടീവ് മെമ്പറാണെന്ന് ആരോപിച്ചായിരുന്നു റിയയുടെ അറസ്റ്റ്.

pathram desk 1:
Related Post
Leave a Comment