തിരുവനന്തപുരം: അൺലോക്ക് പ്രക്രിയയിലൂടെ കൂടുതൽ ഇളവുകൾക്ക് കേന്ദ്രം അനുമതി നൽകുമ്പോഴും സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്ന കാര്യം ഉടൻ ആലോചനയിലില്ലെന്ന് മുഖ്യമന്ത്രി.
അണ്‍ലോക്ക് 5.0 നിര്‍ദ്ദേശത്തിലുള്ള ഇളവുകൾ നടപ്പിലാക്കണം എന്നത് തന്നെയാണ് സംസ്ഥാന സർക്കാരിന്റെ ആഗ്രഹം. ഇപ്പോഴത്തെ സ്ഥിതിയിൽ അൺലോക്ക് പൂർണമായി ഒഴിവാക്കാനാവില്ല. പക്ഷേ ആവശ്യമായ ജാഗ്രത പാലിച്ച് പോകണമെന്നത് ഏറ്റവും പ്രധാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്കൂളുകള്‍ തുറക്കണമെന്ന ആഗ്രഹം തന്നെയാണ് എല്ലാവര്‍ക്കുമുള്ളത്. പക്ഷേ നിലവിലെ സാഹചര്യത്തിൽ അത് പ്രായോഗികമല്ല. സ്കൂളുകള്‍ തുറക്കാനുള്ള സമയം ഇപ്പോ ആയോ എന്ന കാര്യത്തിൽ സംശയമുണ്ട്.
കോവിഡ് വ്യാപനം കൂടി നില്ക്കുന്ന സാഹചര്യത്തിൽ സ്കൂളുകള്‍ തുറക്കാനാകില്ല. വ്യാപനം കുറയുമ്പോൾ ആലോചിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Leave a Comment