സ്കൂളുകൾ ഇപ്പോൾ തുറക്കാൻ കഴിയുന്ന സാഹചര്യം അല്ലെന്ന് മുഖ്യമന്ത്രി

ഓൺലൈൻ വിദ്യാഭ്യാസം ക്ലാസ് മുറികളിലെ പഠനത്തിനു പകരമാവില്ലെങ്കിലും ഇപ്പോൾ സ്കൂൾ തുറക്കാൻ കഴിയുന്ന സാഹചര്യമല്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ജില്ലയിലെ 10 സ്കൂളുകൾ ഉൾപ്പെടെ സംസ്ഥാനത്തെ വിവിധ മണ്ഡലങ്ങളിൽ നിർമിച്ച 90 പുതിയ സ്കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം വിഡിയോ കോൺഫറൻസിലൂടെ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

കോവിഡ് കാലത്തെ വെല്ലുവിളികൾ മറികടന്ന് ഓൺലൈൻ വഴി വിദ്യാഭ്യാസം കൃത്യതയോടെ നടപ്പാക്കാൻ സംസ്ഥാന സർക്കാരിനായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കുട്ടികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും പൊതുസമൂഹത്തിന്റെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമാണിതെന്നും അദ്ദേഹം പറഞ്ഞു. കിഫ്ബി, നബാർഡ്, പ്ലാൻ ഫണ്ടുകൾ പ്രയോജനപ്പെടുത്തി സംസ്ഥാന സർക്കാരിന്റെ 100 ദിന കർമപദ്ധതിയുടെ ഭാഗമായി പുതുതായി നിർമിച്ച സ്കൂൾ കെട്ടിടങ്ങളാണ് ഉദ്ഘാടനം ചെയ്തത്.

ഈ വർഷം അവസാനിക്കുമ്പോൾ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ നവീകരിച്ച 1000 കെട്ടിടങ്ങൾ ഉണ്ടാകുമെന്ന് മുഖ്യപ്രഭാഷണം നടത്തിയ മന്ത്രി ടി.എം.തോമസ് ഐസക് പറഞ്ഞു. ഈ വർഷം അവസാനിക്കും മുൻപ് വിദ്യാർഥികൾക്ക് ഒരു ലാപ്ടോപ് വീതം വീടുകളിലേക്കായി നൽകുമെന്നും മന്ത്രി പറഞ്ഞു. മന്ത്രി സി.രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ പ്രസംഗിച്ചു.

pathram desk 1:
Related Post
Leave a Comment