സ്പുട്‌നിക് വാക്‌സിന്റെ ആദ്യബാച്ച് വെനസ്വേലയിലെത്തിച്ചു; റഷ്യയ്ക്ക് നന്ദി പറഞ്ഞ് പ്രസിഡന്റ് മഡുറോ

കാരക്കാസ്: കോവിഡ് 19 വാക്സിനായ സ്പുട്നിക് – 5 ന്റെ ആദ്യബാച്ച് വെനസ്വേലയിൽ എത്തിച്ച് റഷ്യ. വാക്സിന്റെ മനുഷ്യരിലുള്ള പരീക്ഷണത്തിൽ പങ്കെടുക്കുന്ന ആദ്യ ലാറ്റിൻ അമേരിക്കൻ രാജ്യമായി വെന്വേല ഇതോടെ മാറി. തൊട്ടുപിന്നാലെ, വാക്സിൻ നൽകിയതിന് റഷ്യയ്ക്ക് നന്ദി അറിയിച്ചുകൊണ്ട് വെനസ്വേലൻ പ്രസിഡന്റ് നിക്കൊളാസ് മഡിറോ ട്വീറ്റ് ചെയ്തു.

തലസ്ഥാനമായ കാരക്കാസിലെ സൈമൺ ബൊളിവർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചുവന്ന പെട്ടികളിൽ വാക്സിൻ എത്തിക്കുന്നതിന്റെ ദൃശ്യങ്ങൾ വാർത്താ ഏജൻസി പുറത്തുവിട്ടു. വിമാനത്താവളത്തിൽ നടന്ന ലളിതമായ ചടങ്ങിൽ വൈസ് പ്രസിഡന്റ് ഡെൽസി റോഡ്രിഗ്സ് വാക്സിൻ ഔപചാരികമായി ഏറ്റുവാങ്ങി. പിന്നീട് അവ ലാബിലേക്ക് കൊണ്ടുപോയി. പ്രസിഡന്റ് നിക്കൊളാസ് മഡുറോയ്ക്കും വെനസ്വേലക്കാർക്കും വേണ്ടി റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുതിന് നന്ദി പറയുന്നതായി അവർ പിന്നീട് ട്വീറ്റ് ചെയ്തു.

വിപുലമായ മൂന്നാംഘട്ട പരീക്ഷണങ്ങൾ നടത്തുന്നതിനു മുമ്പുതന്നെ ഓഗസ്റ്റിൽ റഷ്യ വാക്സിൻ രജിസ്റ്റർ ചെയ്തിരുന്നു. ഇതിനെതിരെ പാശ്ചാത്യ രാജ്യങ്ങൾ വിമർശവുമായി എത്തുകയും ചെയ്തിരുന്നു. വെനസ്വേലയിലെ 2000 പേരിലാവും ആദ്യഘട്ടത്തിൽ വാക്സിൻ കുത്തിവെക്കുക.

pathram desk 1:
Related Post
Leave a Comment