കൂട്ടബലാത്സംഗത്തിനിരയായ പെൺകുട്ടി ആത്മഹത്യ ചെയ്തു

ബിഹാറിൽ കൂട്ടബലാത്സംഗത്തിനിരയായ ദളിത് പെൺകുട്ടി ആത്മഹത്യ ചെയ്തു. ഗയ ജില്ലയിലാണ് സംഭവം. വെള്ളിയാഴ്ചയാണ് സംഭവം. നാല് പേർ ചേർന്ന് പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. ഉത്തർപ്രദേശിലെ ഹത്രാസിൽ കൂട്ടബലാത്സംഗത്തിനിരയായ പെൺകുട്ടി മരിച്ചതിന്റെ ഞെട്ടൽ മാറും മുൻപാണ് നടുക്കുന്ന മറ്റൊരു സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

സംഭവത്തിൽ പെൺകുട്ടിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. രാഹുൽ കുമാർ, ചിന്തു കുമാർ, ചന്ദൻ കുമാർ എന്നീ പേരുകൾ സഹിതമാണ് പരാതി നൽകിയത്. നാലാമനെ തിരിച്ചറിഞ്ഞിട്ടില്ലെന്നും പൊലീസ് പറഞ്ഞു. മൃതദേഹത്തിന്റെ രാസപരിശോധന ഗയ മെഡിക്കൽ കോളജിൽ പൂർത്തിയായി.

pathram desk 1:
Related Post
Leave a Comment