രമേശ് ചെന്നിത്തലയ്ക്ക് സ്വപ്‌ന ഐ ഫോൺ നൽകിയെന്ന് യൂണിടാക് എംഡി സന്തോഷ് ഈപ്പൻ

ലൈഫ് പദ്ധതിക്കായി നാല് കോടി 48 ലക്ഷം കമ്മീഷൻ നൽകിയെന്ന് യൂണിടാക് എംഡി സന്തോഷ് ഈപ്പൻ. കൂടാതെ സ്വപ്‌ന സുരേഷിന് അഞ്ച് ഐ ഫോണുകളും വാങ്ങി നൽകി. യുഎഇ കോൺസുലേറ്റിനായി ആണ് ഐ ഫോണുകൾ വാങ്ങി നൽകിയത്.

യുഎഇ ദിനാഘോഷ ചടങ്ങിൽ പങ്കെടുക്കുന്ന അതിഥികൾക്ക് നൽകാനായി ആണ് ഐ ഫോണുകൾ സ്വപ്‌ന വാങ്ങിയത്. ഈ അതിഥികളിൽ ഒരാൾ രമേശ് ചെന്നിത്തലയാണ്. 2019 ഡിസംബർ രണ്ടിനായിരുന്നു ചടങ്ങ്. സ്വപ്‌നയ്ക്ക് നൽകിയ ഫോണുകൾ രമേശ് ചെന്നിത്തലയ്ക്ക് അടക്കം സ്വപ്‌ന സമ്മാനിച്ചു.

ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് സന്തോഷ് ഈപ്പന്റെ വെളിപ്പെടുത്തൽ. കമ്മീഷനിൽ മൂന്ന് കോടി 80 ലക്ഷം രൂപ കോൺസുലേറ്റ് ജീവനക്കാരന് നൽകി. ഈജിപ്ഷ്യൻ പൗരൻ ഖാലിദാണ് പണം കൈപ്പറ്റിയത്. കോൺസുലേറ്റ് ജനറലാണ് പണം സ്വപ്‌ന വഴി ആവശ്യപ്പെട്ടതെന്നും സന്തോഷ് ഈപ്പൻ. കോൺസുലേറ്റിന്റെ ഔദ്യോഗിക വാഹനത്തിലാണ് ഇതിനായി വന്നത്. കവടിയാറിലെ കഫേ കോഫി ഡേയിൽ വച്ചാണ് പണം കൈമാറിയത്. 68 ലക്ഷം സന്ദീപ് നായരുടെ കമ്പനിക്ക് കൈമാറി.

pathram desk 1:
Related Post
Leave a Comment