6000 കടന്ന് കോവിഡ്‌ ; ഇന്ന് സംസ്ഥാനത്ത് 6324 പേർക്ക് രോഗബാധ; ഏറ്റവും കൂടുതൽ കോഴിക്കോട് ജില്ലയിൽ‌

തിരുവനന്തപുരം: സംസ്ഥാനത്ത് 6324 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കോവിഡ് അവലോകന യോഗത്തിനു ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

21 പേരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. 45919 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. 5321 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധയുണ്ടായത്. ഉറവിടം അറിയാത്ത 628 രോഗികളുണ്ട്. രോഗബാധ സ്ഥിരീകരിച്ചവരില്‍ 105 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്.

കഴിഞ്ഞ 24 മണിക്കൂറില്‍ 54989 സാമ്പിള്‍ പരിശോധിച്ചു. 3168 പേര്‍ രേഗമുക്തി നേടിയാതായും മുഖ്യമന്ത്രി അറിയിച്ചു. കോഴിക്കോട്ട് മാത്രം 883 പേര്‍ക്ക് കോവിഡ്.

pathram desk 2:
Leave a Comment